“സത്യമേവ ജയതേ” എന്ന് പ്രതികരിച്ച് അതിജീവിത ; സത്യത്തിൻ്റെ വിജയമെന്ന് നടി റിനി ആൻ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിയിൽ ആഹ്ളാദമറിയിച്ച് ബലാത്സംഗ പരാതി നൽകിയ അതിജീവിത. ആദ്യമായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയാണ് സമൂഹമാധ്യമത്തിലൂടെ ഈ പ്രതികരണം നടത്തിയത്. അതിജീവിതകളുടെ സന്തോഷത്തിൽ പങ്കു ചേരുന്നുവെന്നും തൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നുവെന്നും നടി റിനി ആൻ ജോർജ് പറഞ്ഞു. “സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിന് പാർട്ടിയോട് നന്ദി അറിയിക്കുന്നു. ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടിരുന്നു. ഇപ്പൊ കോടതി എല്ലാം സത്യമാണെന്ന് പറഞ്ഞു. എൻ്റെ സഹോദരിമാർക്ക് നീതി നൽകാൻ നിമിത്തമായതിൽ സന്തോഷിക്കുന്നു,” റിനി മാധ്യമങ്ങളോട് പറഞ്ഞു.

അതിജീവിതയ്ക്ക് നേരെ സൈബർ ആക്രമണം തുടരവെ പൊലീസ് രജിസ്റ്റർ ചെയ്തത് 36 കേസുകളാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിൽ കമന്റിടുന്നവർക്ക് എതിരെയും കേസെടുക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...