അമേരിക്ക : അമേരിക്കൻ ഷോർട്ട് സെല്ലർ, ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗിന്‍റെ വിവാദ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൽഐസി) നിന്ന് ഒരു പ്രസ്‌താവന വന്നിരിക്കുകയാണ് ഇപ്പോൾ.
എൽഐസിയുടെ പോളിസി ഉടമകളും ഓഹരി ഉടമകളും ആശങ്കപ്പെടേണ്ടതില്ലെന്ന് എൽഐസി ചെയർമാൻ എംആർ കുമാർ (എംആർ കുമാർ) വ്യക്തമാക്കി. ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം എബിഐയും, എൽഐസിയും അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ച് നിരന്തരം ചോദ്യങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എംആർ കുമാറിന്‍റെ പ്രസ്‌താവനയ്ക്ക് പ്രധാന്യമേറെയാണ്.
ഷെയർഹോൾഡർമാർക്കും പോളിസി ഉടമകൾക്കും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്ക് ഒരു ശതമാനം പോലും അപകടസാധ്യതയില്ല. അവരുടെ നിക്ഷേപത്തെ ഇതൊന്നും ബാധിക്കില്ല എംആർ കുമാർ വ്യക്തമാക്കി. അദാനി ഗ്രൂപ്പുമായുള്ള ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ കമ്പനി ഉടൻ തന്നെ അദാനി ഗ്രൂപ്പിന്‍റെ ഉന്നത മാനേജ്‌മെന്റുമായി ബന്ധപ്പെടുമെന്ന് കുമാർ വ്യക്തമാക്കി. ഇതിലൂടെ വിഷയം കൂടുതലായി മനസിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനകം എൽഐസി സംഘവും, മറ്റ് ഉദ്യോഗസ്ഥരും അദാനി ഗ്രൂപ്പിലെ ഉന്നതരെ കാണുകയും നിലവിലെ സാഹചര്യവും ഭാവി പരിപാടികളും ചർച്ച ചെയ്യുകയും ചെയ്യും. അതേസമയം ഫെബ്രുവരി 7ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാഡ് എൽഐസി 30,127 കോടി രൂപ അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചതായി പാർലമെന്‍റിൽ അറിയിച്ചിരുന്നു. 2022 ഡിസംബർ 31 വരെ അദാനി ഗ്രൂപ്പ് കമ്പനികളിൽ എൽഐസിയുടെ മൊത്തം ഓഹരി 35,917 കോടി രൂപയാണെന്ന് രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കരാഡ് പറഞ്ഞിരുന്നു.
വിവാദങ്ങൾ സൃഷ്‌ടിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിൽ വ്യാജ ഇടപാടുകൾ, ഷെയറുകളിലെ കൃത്രിമം, ലോൺ തട്ടിപ്പ് എന്നിവ ആരോപിക്കുന്നു. റിപ്പോർട്ടിലെ 88 ചോദ്യങ്ങളിലൂടെ നിരവധി അവകാശവാദങ്ങൾ ഹിൻഡൻബർഗ് ഉന്നയിച്ചിട്ടുണ്ട്. 2023 ജനുവരി 24ന് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതു മുതൽ, അദാനി ഗ്രൂപ്പിന് കനത്ത നഷ്‌ടമാണ് നേരിടേണ്ടി വന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.
































