യുഎസ് : അലാസ്‌കക്ക് മുകളിലൂടെ പറന്ന ഒരു അജ്ഞാത ആകാശ വസ്‌തുവിനെ വെടിവെച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങൾ. വെള്ളിയാഴ്‌ച്ചയാണ് ഇത് പ്രത്യക്ഷമായത്. എവിടെ നിന്നാണ് പേടകം വന്നതെന്നോ എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അജ്ഞാത വസ്‌തു താഴെ എത്തിക്കാൻ പ്രസിഡന്‍റ് സൈന്യത്തോട് ഉത്തരവിട്ടു. ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വാർത്ത സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്‌ച ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ചൈനീസ് ചാര ബലൂണിനെക്കാൾ വളരെ ചെറുതായിരുന്നു ഈ വസ്‌തുവെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്‌ച്ച അറ്റ്‌ലാന്റിക് തീരത്ത് വെച്ച് യുഎസ് യുദ്ധവിമാനം ഈ വസ്‌തുവിനെ വെടിവെച്ചിട്ടതായി കിർബി പറഞ്ഞു. ഒരു ചെറിയ കാറിന്‍റെ വലിപ്പം മാത്രമേ ഈ പേടകത്തിനുള്ളൂവെന്നും ഏതാണ്ട് 40000 അടി മുകളിലായാണ് ഇത് പറന്നുകൊണ്ടിരുന്നത് എന്നുമാണ് കിർബി വ്യക്തമാക്കിയത്.
വെടിവെച്ചിട്ടതോടെ കനേഡിയൻ അതിർത്തിക്കടുത്തുള്ള വടക്കൻ അലാസ്‌കയിലാണ് ഇത് പതിച്ചത്. തണുത്തുറഞ്ഞ വെള്ളത്തിലേക്കാണ് ഇത് വീണതെന്നും കിർബി പറഞ്ഞു. “അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാരണം അത് ഞങ്ങളുടെ അതിർത്തിക്കുള്ളിലാണ് ഇപ്പോഴുമുള്ളത്. അതിനാൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തും” കിർബി പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം..































