കോട്ടയം : യൂത്ത്ഫ്രണ്ട് (എം) അധ്വാനവർഗ്ഗ യുവസംഗമം മാർച്ച് 3,4,5 തീയതികളിൽ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. എൻ്റെ നാട്, എൻ്റെ തൊഴിൽ, എൻ്റെ അഭിമാനം എന്ന മുദ്രാവാക്യത്തിലൂടെ യൂത്ത്ഫ്രണ്ട് (എം) കഴിഞ്ഞ ഒരു വർഷ കാലയളവിൽ സംഘടന പരിപാടികൾക്കൊപ്പം തൊഴിൽ നൈപുണ്യത്തിനും കാർഷിക-വ്യവസായികമുൾപ്പടെയുള്ള മേഖലകളിൽ നൂതനപദ്ധതികളിലൂടെ സംരഭകരാകുവാനുള്ള പ്രോത്സാഹനത്തിനുമാണ് ശ്രദ്ധവെച്ചത്. ഇതിൻ്റെ ഭാഗമായി ജന്മദിന സമ്മേളനത്തിലും സംസ്ഥാനതല ക്യാമ്പിലും മറ്റ് പരിപാടികളിലും തൊഴിൽ ശിൽപശാലകൾ സംഘടിപ്പിച്ചു. യൂത്ത്ഫ്രണ്ടി(എം)ൻ്റെ വാര്‍ഡ് തലം മുതലുള്ള ഭാരവാഹികളുടെയും കാർഷികമേഖലയുൾപ്പെടെയുള്ള യുവസംരഭകരുടെയും സമ്മേളനമായി മാറും ആയിരങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം എന്ന് ജോസ് കെ മാണി പറഞ്ഞു.
മാർച്ച് 3 ന് കെ എം മാണിയുടെ കല്ലറയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം തിരുനക്കര എത്തി ചേരുന്നതോടെ യുവസംഗമത്തിന് തിരിതെളിയും. യൂത്ത്ഫ്രണ്ട്(എം) മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബുചാഴികാടന്‍റെ സ്മൃതി മണ്ഡപത്തിൽ നിന്നും കൊടിമരവും കുട്ടനാടൻ കർഷകന്‍റെ ആവേശമായിരുന്ന ഇ ജോൺ ജേക്കബിന്‍റെസ്മൃതി മണ്ഡപത്തിൽ നിന്നും പതാകയും എത്തിചേരും. തുടർന്ന് വൈകിട്ട് 4 മണിക്ക് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും.
മാർച്ച് നാലിന് വൈകിട്ട് 3 മണിക്ക് തിരുനക്കര മൈതാനത്ത് ആയിരകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം ഉദ്ഘാടനം ചെയ്ത്കൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി സംസാരിക്കും. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡറുമായ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഗവ: ചീഫ് വിപ്പ് ഡോ:എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാർ കേരള കോൺഗ്രസ് (എം)- യൂത്ത്ഫ്രണ്ട് (എം) നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































