ഖജനാവ് കാലിയല്ലെന്ന് നാഴികക്ക് നാല്‍പത് വട്ടം മുഖ്യന്‍, സഹകരണത്തില്‍ നിന്ന് 200 കോടി കടം വാങ്ങിയാലെ പെന്‍ഷന്‍ നല്‍കാനാകൂ എന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിപക്ഷം പറയുന്നത് കല്ല് വെച്ച നുണയെന്നും ഖജനാവ് കാലിയല്ലെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം മുഖ്യന്‍. സഹകരണത്തില്‍ നിന്ന് 200 കോടി കടം വാങ്ങിയാലെ പെന്‍ഷന്‍ നല്‍കാനാകൂ എന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ചെലവുകള്‍ക്കായി സഹകരണ ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. മുടങ്ങിയ സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതുള്‍പ്പെടെയാണിത്. അടുത്തയാഴ്ച തന്നെ പണം ലഭിക്കും.

സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പണം വായ്പയെടുക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളാണ്. സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സര്‍ക്കാരിന്‍റെ പൊതുകടമായി കണക്കാക്കി. വായ്പ പരിധിയില്‍ കുറവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഈ നടപടി സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്.

എട്ടരശതമാനം പലിശയ്ക്ക് ഒരുവര്‍ഷത്തേക്കാണ് വായ്പ. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ പൊതു വായ്പ പരിധിയില്‍ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...