ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. 10 ജിഗാവാട്ട്‌സിന്റെ ആണവ വൈദ്യുതി 2035നകം സൃഷ്ടിക്കാനാണ് ഗൗതം അദാനി ഒരുങ്ങുന്നത്. ഊര്‍ജമേഖലയില്‍ നിലവില്‍ വന്‍ നിക്ഷേപമുള്ള അദാനി അത് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യയില്‍ ദീര്‍ഘകാല വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ ഭാഗമായാണ് ആണവമേഖലയിലേക്കുള്ള ചുവടുവെപ്പെന്നും ഗൗതം അദാനി പറഞ്ഞു.

ഊര്‍ജമേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള നീക്കങ്ങളുമായി ഗൗതം അദാനി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ആഴ്ചയില്‍ 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഊര്‍ജമേഖലയില്‍ തുടങ്ങി ഖനനത്തില്‍ വരെ ഇനിയും നിക്ഷേപം തുടരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ മാത്രം 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടത്തിയെന്ന് ഗൗതം അദാനി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തി 45 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദനം നടത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദാനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയി

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി....

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ...

0
മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച്...

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
ഇടുക്കി: പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ്...

ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ആൾ...

0
കൊല്ലം: പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടര്‍ന്ന് കൊല്ലത്ത് മോഷണ പരാതിയിൽ...