പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തെത്തിയ സ്ഥിതി പരിശോധിചുള്ള തിരുത്തൽ നടപടിയാണിത്. തെരഞ്ഞെടുപ്പ് തോൽവിയിൽ ആവശ്യമായ തിരുത്തൽ നടപടി എടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിലാണ് തീരുമാനം. സുബിനെ പുറത്താക്കാൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയിൽ ഏകകണ്ഠേന തീരുമാനമെടുത്തിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി രാജു എബ്രഹാമും സംസ്ഥാന സമിതി അംഗം കെ.പി ഉദയഭാനുവും ചേർന്നാണ് നടപടി തരംതാഴ്ത്തലിലേക്ക് ഒതുക്കിയത്. എസ്.വി സുബിൻ, മാത്യു ടി തോമസിനെതിരെ നടത്തിയ ഫേസ്ബുക് വിമർശനങ്ങൾ പാർട്ടി അണികൾക്കിടയിൽ തെറ്റിധാരണ പരത്തി എന്നാണ് വിലയിരുത്തൽ. തിരുവല്ലയിലെ എൽഡിഎഫ് തോൽ‌വിയിൽ പാർട്ടിയിലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കുമെന്നും സൂചന.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഫസ്റ്റ് എന്‍സിഎ-...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...