പത്തനംതിട്ട കോര്‍ട്ട് കോംപ്ലക്‌സിന് അധിക തുക അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തില്‍ കോര്‍ട്ട് കോംപ്ലക്‌സിന് ബജറ്റിലൂടെ അധിക തുക അനുവദിച്ചു. 6 ഏക്കര്‍ സ്ഥലം കോര്‍ട്ട് കോപ്ലക്സിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇറിഗേഷന്‍ കോംപ്ലക്‌സിനും പ്രത്യേകമായ തുക അനുവദിച്ചിട്ടുണ്ട്. ഇനി ശേഷിക്കുന്ന പി.ഡബ്ല്യു.ഡി. റോഡുകളായ കരീലമുക്ക് – ഓതറ മാമ്മൂട് – ഓതറ -പരമൂട്ടില്‍ക്കടവ് റോഡ്, പുത്തന്‍പീടിക – കൊടുംന്തറ റോഡ് ബി.എം & ബിസി ടാറിംഗ്, ബ്രാഞ്ച് റോഡ് – പരപ്പുഴ ക്രോസ് റോഡ് – ചിറയിറമ്പ് – തോണിപ്പുഴ – ആത്മാവ് – കുരിശുകവല റോഡ്, ഇലന്തൂര്‍ – ചിറക്കാല-കുഴിക്കാല – കുളത്തുങ്കല്‍ പടി റോഡ് ബി.എം & ബി.സി ടാറിംഗ്, തെക്കേമല – നാരങ്ങാനം റോഡ് ബി.എം & ബി.സി ടാറിംഗ്, കുളനട – സൊസെറ്റി പടി – കാരിത്തോട്ട റോഡ് ബി.എം & ബി.സി ടാറിംഗ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ പദ്ധതി വിഹിതം 30 കോടി രൂപയായി വര്‍ധിപ്പിച്ചു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നദികളില്‍ ഒന്നായ പമ്പാ നദി മാലിന്യമുക്തമാക്കുവാന്‍ ക്ലീന്‍ പമ്പാ പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. ശബരിമല തീര്‍ത്ഥാടനവും മാരാമണ്‍ കണ്‍വന്‍ഷനും ചെറുകോല്‍പ്പുഴ കണ്‍വന്‍ഷനും നടക്കുന്നത് പമ്പാ തീരവുമായി ബന്ധപ്പെട്ടാണ്. ഇതുകൂടാതെ പത്തനംതിട്ടയിലെ തീര്‍ത്ഥാടന റോഡുകള്‍ വികസിപ്പിക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് ആറന്മുള എം.എല്‍.എയും മന്ത്രിയുമായ വീണാ ജോര്‍ജ്ജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...