കൊച്ചി : ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ് വന്നിട്ടുള്ളത്. അതേസമയം നികുതിഭാരം കുറവുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് ഒരൊറ്റ ദിവസത്തെ പരിശോധനയിൽ മാത്രം 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. കൊച്ചിയിലെത്തിയ ഇതരസംസ്ഥാന ട്രക്കുകൾ കളമശ്ശേരി ഭാഗത്താണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. എന്നാൽ പരിസരത്തുള്ള പെട്രോൾ പമ്പുകളിലേക്ക് ഈ വാഹനങ്ങൾ ഡീസൽ അടിക്കാൻ എത്തുന്നില്ലെന്നതാണ് വസ്തുത.
ട്രക്കുകൾ മാത്രമല്ല സ്വകാര്യ വാഹനങ്ങളും അതിർത്തി കടന്ന് തന്നെയാണ് ഇന്ധനമടിക്കുന്നു. 2022 ഏപ്രിൽ, മെയ്, ജൂൺ മാസത്തിനേക്കാൾ ഈ വർഷം ഇതേ കാലയളവിൽ IOC പമ്പുകളില്‍ 10 ശതമാനമാണ് വില്പന കുറഞ്ഞത്. രണ്ട് രൂപ ഇന്ധനസെസ് കൂടി ഏർപ്പെടുത്തിയ ശേഷമാണ് ഈ മാറ്റം. മത്സ്യബന്ധന ബോട്ടുകൾ,ക്വാറി യൂണിറ്റുകൾ തുടങ്ങി വലിയ അളവിൽ ഇന്ധനം വേണ്ടവർ എല്ലാം സംസ്ഥാനത്ത് നികുതി വെട്ടിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം കടത്തുന്നതായി ജിഎസ്ടി വകുപ്പും വ്യക്തമാക്കുന്നു. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 20 സ്ഥലങ്ങളിൽ ഒരൊറ്റ ദിവസം മാത്രം നടന്ന പരിശോധനയിൽ 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























