പാലക്കാട് : നെല്ലിയാമ്പതിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ യാത്രാദുരിതത്തിന് അവസാനം. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎൽഎ കെ ബാബു പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂൾ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാർത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎൽഎ പറഞ്ഞു. കെഎസ്ആർടിസി ബസിൻ്റെ സർവീസ് അനുസരിച്ച് ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാർത്ത വന്നിരുന്നു. വൈകിട്ട് 4 നുളള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയതോടെ പതിനഞ്ച് കിലോമീറ്റർ നടന്നു വേണം തോട്ടം മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് വീടെത്താൻ. ഇതൊഴിവാക്കാൻ ഉച്ചയോടെ മിക്കവരും സ്കൂളിൽ നിന്ന് ഇറങ്ങുകയാണ് ചെയ്യുന്നത്. അതേസമയം ജീവിനക്കാരുടെ കുറവും ലാഭകരമല്ലാത്തതും കൊണ്ടാണ് 4 മണി സർവീസ് നിർത്തിയതെന്നാണ് കെഎസ്ആർടിസി യുടെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























