കല്ലേലി : ഹാരിസൺ മലയാളം ലിമിറ്റഡ് കല്ലേലി എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത് പതിവ് ആയിരിക്കുകയാണ്. ഇതിനോടകം തന്നെ രണ്ട് തൊഴിലാളികൾ പരിക്കേറ്റ് ചികിൽസയിലാണ്. ഇതുമൂലം തൊഴിലാളികൾ ഭീതിയിലാണ്. ഈ വിഷയത്തിൽ എച്ച് എം എൽ മാനേജ്മെന്റും വനം വകുപ്പും പരസ്പരം പഴി ചാരി രക്ഷപ്പെടുക എന്നല്ലാതെ മറ്റ് ഒന്നും ചെയ്യുന്നില്ലായെന്നാണ് ഉയർന്നു വരുന്ന പരാതി. വെളുപ്പാൻ കാലത്ത് ടാപ്പിംഗ് ജോലിക്കായി പോകുന്ന തൊഴിലാളികൾക്ക് വേണ്ടത്ര സംരക്ഷണം നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുവാൻ പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി കമ്മറ്റി തീരുമാനിച്ചു. ജയാരാജ് കല്ലേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.റ്റി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എം പെരുമാൾ, തോമസ് ജി, ലിസ്സി റെജി, കെ.രാജു, റെജി .കെ, ധർമ്മ ദുരെ തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.






























