എ.ഡി.ജി.പി ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു ; സോളിഡാരിറ്റി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റക്കാരനാണെന്ന് തെളിവ് നിരത്തുമ്പോൾ ഷഹീൻബാഗിനെ കുറിച്ച് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാർ നടത്തിയ പരാമർശം തികച്ചും വംശീയ മുൻവിധിയിൽ നിന്നുള്ളതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഷഹീൻബാഗ് പൗരത്വ പ്രക്ഷോഭ സമരകാലത്ത് ഏറെ ശ്രദ്ധേയമായ ഇടമാണ്.

അവിടെ നിന്നാണ് ഷാരൂഖ് വരുന്നെതെന്ന് പ്രത്യേകം എടുത്ത് പറയുന്നത് ഇസ്‍ലാമോഫോബിയയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ സമരത്തിന്റെ പ്രഭവ കേന്ദ്രത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി അവതരിപ്പിക്കുന്ന എ.ഡി.ജി.പിയുടെ വംശീയ പരാമർശത്തിൽ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. എലത്തൂർ കേസിൽ ഷഹീൻബാഗിനെ ഭീകരവത്കരിച്ച് ആദ്യം രംഗത്തെത്തിയത് വത്സൻ തില്ലങ്കേരിയടക്കമുള്ള സംഘ്പരിവാർ നേതാക്കളാണ്.

സംഘ്പരിവാറിന്റെ വാദങ്ങളെയും മുൻവിധികളെയും ഏറ്റുപിടിക്കുന്ന പോലീസ് ആരുടെ താൽപര്യമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാവുകയാണ്. പോലീസ് ആവർത്തിക്കുന്ന സംഘ്പരിവാർ ഭാഷ്യങ്ങളോടുള്ള നയം പൊതുസമൂഹത്തോട് വിശദീകരിക്കാൻ ഇടതുപക്ഷ സർക്കാരും സി.പി.എമ്മും ബാധ്യസ്ഥരാണെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൻ്റെ മൈൻസ് ആൻ്റ് മിനറൽസ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻ്റ് മിനറൽസ് (ഡെവലപ്‌മെന്റ്...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന് വി കെ സനോജ്

0
തിരുവനന്തപുരം: മനുഷ്യരുടെ ആത്മാഭിമാനത്തിന് വിലയിടുന്ന യുഡിഎഫ്– ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കണമെന്ന്...

കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

0
കൊല്ലം: കൊല്ലത്ത് നഴ്സിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഓച്ചിറ പരബ്രഹ്മ നഴ്സിങ്...