ആർഎസ്‌എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്‌ചയിൽ ഉണ്ടായിരുന്നില്ല ; മുഖ്യമന്ത്രിയുടെ ബന്ധു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർഎ​സ്‌എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എഡിജിപി​ ​എംആ​ർ​ ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​ ഉ​റ്റ​ബ​ന്ധു​ ​ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിംഗ് മാനേജറായ ജിഗീഷ് നാരായണനാണ് ഈ ബന്ധുവെന്നാണ് വിവരം ലഭിച്ചത്. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ജിഗീഷ്. ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎൽഎം ഗ്രൂപ്പ് ചെയർമാനുമായ ആർ പ്രേംകുമാർ, ആർഎസ്‌എസ് നേതാവ് എ ജയകുമാർ എന്നിവരുടെ പേരുകളാണ് കൂടിക്കാഴ്‌ചയിൽ ജിഗീഷ് നാരായണനൊപ്പം ഉണ്ടായിരുന്നതായി പറയുന്നത്.

ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്‌എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നാണ് ജിഗീഷ് പ്രതികരിച്ചത്. പ്രേംകുമാറിനെ നേരത്തെ കണ്ടിട്ടുണ്ട്. പ്രേംകുമാർ റാം മാധവിനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നീവീണ് ഒൻപത് മാസത്തിലേറെയായി ചികിത്സയിലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാറുപോലുമില്ല. കൂടിക്കാഴ്‌ചയ്ക്ക് പോയിട്ടില്ല. ആർഎസ്‌എസ് നേതാവിനെ കണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നൂറ് ശതമാനം ഉറപ്പാണ് അക്കാര്യത്തിൽ. അങ്ങനെയെങ്കിൽ ഹോട്ടലിലെ ദൃശ്യങ്ങൾ പരിശോധിക്കാം. ആർഎസ്‌എസ് നേതാവുമായി ഒരു ബന്ധവുമില്ല. വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുത്.

കണ്ടിട്ടുണ്ടെങ്കിൽ പോലീസിന് തെളിയിക്കാം – ജിഗീഷ് പറഞ്ഞു. 2023​ ​മേ​യ് 23​ന് ​തൃശ്ശൂരിലെ​ ​ആ​ർഎ​സ്എ​സ് ​നേ​തൃ​ത്വ​ത്തി​ലെ​ ​ര​ണ്ടാ​മ​നാ​യ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ദ​ത്താ​ത്രേ​യ​ ​ഹൊ​സ​ബ​ളെ​യെ​ ​ക​ണ്ട​തി​ന്​ ​പി​ന്നാ​ലെ ​ജൂ​ൺ​ ​ര​ണ്ടി​നാ​യി​രു​ന്നു​ ​കോ​വ​ള​ത്ത് ​റാം ​ ​മാ​ധ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച നടന്നത്. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ബ​ന്ധു​വി​നെ ഒപ്പം കൂട്ടിപോകേണ്ട​ ​യാ​തൊ​രു​ ​കാ​ര്യ​വും​ ​എഡിജിപി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​ആ​ർഎ​സ്എ​സ് ​നേ​താ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​ദു​രൂ​ഹ​മാ​ണെ​ന്നും​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ചെയ്തിരുന്നു. ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ആർ പ്രേംകുമാർ, ജിഗീഷ് നാരായണൻ, എ ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...