വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവത്ക്കരണം സാധ്യമാക്കുന്നതിന് ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പൈപ്പ്‌ലൈനിന് വേണ്ടി റോഡ് കുഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ അഴൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ സൗന്ദര്യവത്ക്കരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്ന ക്രമത്തില്‍ ഡ്രൈഡേ ആചരിക്കണം. സ്ഥിരമായ ഹോട്ട്‌സ്‌പോട്ടുകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഒക്ടോബര്‍ 1, 2 തീയതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നെടുങ്കുന്നം കാവനാല്‍ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുന്നന്താനം ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം ഉടന്‍ നടത്തണം. നിരണം പഞ്ചായത്തിലെ സിഎംഎല്‍ആര്‍പിയില്‍ ഉള്‍പ്പെട്ട നാല് പ്രവൃത്തികള്‍ നിര്‍ത്തി വച്ചതിന്റെ വിശദീകരണം പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാനറോഡുകളില്‍ പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തികള്‍ നടത്തിയാല്‍ റോഡിലെ കുഴികള്‍ വേഗത്തില്‍ അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പ്രകൃതിക്ഷോഭം മൂലവും വിള ഇന്‍ഷുറന്‍സിലൂടെയും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കുടിശിക തുക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണം. റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി പഞ്ചായത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ചികിത്സാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. ശാസ്താംകോയിക്കല്‍-എഴുമറ്റൂര്‍ റോഡ്, മൂശാരിക്കവല-പരിയാരം റോഡ്, പത്തനംതിട്ട-വെട്ടിപ്രം റോഡ്, ചക്രശാലക്കടവ്- കദളിമംഗലം റോഡ് എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കണം. തിരുവല്ല റവന്യുടവറിലെ പ്രവര്‍ത്തനരഹിതമായ ലിഫ്റ്റ് മാറ്റണമെന്നും മുത്തൂര്‍ ചുമത്ര റോഡിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം ബി.രാധാകൃഷ്ണന്‍,
തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വരുന്നൂ കെഎസ്ആര്‍ടിസി ബസുകളില്‍ 32 ഇഞ്ച് ടെലിവിഷന്‍

0
കൊച്ചി: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കുന്നു....

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്

0
കൊച്ചി: മേജർ രവിക്കെതിരെ വെജിറ്റബിള്‍ മർച്ചന്റ് അസോസിയേഷൻ രം​ഗത്ത്. താൻ ഇറങ്ങിവന്നത്...

ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

0
വയനാട്: ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന്...