തിരുവനന്തപുരം : കേരള സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കണ്ടേക്കും. സർവ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച. സർവകലാശാലയിൽ പ്രക്ഷോഭം ശക്തിപ്പെട്ടതിനാൽ രണ്ടാഴ്ചയായി മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിലേക്ക് എത്താൻ കഴിയുന്നില്ല. ഇതിനിടെ ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് നൽകാൻ അനുമതി തേടി വൈസ് ചാൻസിലർ ഗവർണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. അഡ്മിൻ ആക്സസ് തനിക്ക് മാത്രമാക്കണമെന്ന വി സി യുടെ ആവശ്യം സ്വകാര്യ പ്രൊവൈഡർമാർ നിരസിച്ചതിന് പിന്നാലെയാണിത്. അടിയന്തിരഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് ചാൻസലറുടെ നീക്കങ്ങൾ. ഈ ഫയൽ സംവിധാനം അട്ടിമറിക്കാനാണ് ചാൻസറുടെ നീക്കമെന്നാണ് ഇടത് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























