തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ വികസനത്തിനായി 10.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. അറിയിച്ചു. മണ്ഡലത്തിലെ ബാസ്റ്റോ റോഡിന് 6.5 കോടി രൂപയും അട്ടക്കുളം – വായ്പ്പൂര്‍ റോഡിന് 4 കോടി രൂപയുമാണ് ശബരിമല മണ്ഡല ഉത്സവ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ശബരിമല മണ്ഡല ഉത്സവ പാക്കേജിൽ ഈ റോഡുകളെ ഉൾപ്പെടുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രിക്ക് തിരുവല്ല എം.എല്‍.എ. നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സാങ്കേതിക അനുമതിയും മറ്റുനടപടികളും അടിയന്തിരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































