തിരുവനന്തപുരം : ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് നടത്തുന്നത് കേരളത്തിൽ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇപ്പോൾ ചിത്രരചനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്കൂളുകൾ പ്രവർത്തിക്കുന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് അത്തരം സ്കൂളുകൾക്കെതിരെ സർക്കാർ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അവിടങ്ങളിൽ ബാലാപീഡന ങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബഹ്‌റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രവാസി മലയാളി വ്യവസായി ഡോ.ബി. രവി പിള്ളക്ക് കേരളം നൽകുന്ന ആദരവിന്റെ ഭാഗമായി യൂനിവേഴ്സിറ്റി കോളേജിൽ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് .
വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുള്ളത്, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കണം. അങ്ങനെ പങ്കെടുക്കാത്തതിന്റെ അടിസ്ഥാനത്തിൽ, അവരുടെ ഊർജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങൾ തെളിയിക്കുകയാനിന്നും അദ്ദേഹം വ്യക്തമാക്കി.