വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് നവോദയ വിദ്യാലയ സമിതിയുടെ  വിജ്ഞാപനം പുറത്തിറക്കി. 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളുടെയും പ്രവേശന പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 സെപ്തംബര്‍ 23 ആയിരിക്കും. പ്രവേശന പരീക്ഷ 2026 ഫെബ്രുവരി 07ന് നടക്കും.

യോഗ്യതാ മാനദണ്ഡം 9 ക്ലാസിന്  – 2025-26 അധ്യയന വർഷത്തിൽ സർക്കാർ അംഗീകൃത സ്കൂളിൽ 8-ാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ 01.05.2011 നും 31.07.2013 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഈ പ്രായപരിധി എസ്‌സി/എസ്ടി/ഒബിസി ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ബാധകമാണ്.

11-ാം ക്ലാസ്സിന് – 2025-26 അധ്യയന വർഷത്തിൽ സർക്കാർ അംഗീകൃത സ്കൂളിൽ 10-ാം ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം. 01.01.2009 നും 31.07.2011 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷിക്കേണ്ട വിധം:- നോട്ടീസിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കുകൾ
9-ാം ക്ലാസ്സിന്: https://cbseitms.nic.in/2025/nvsix_9
11-ാം ക്ലാസ്സിന്: https://cbseitms.nic.in/2025/nvsxi_11

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ് ; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

0
ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ...

കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം ; നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല...

0
തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം. ലൈസൻസില്ലാതെ...