അടൂർ : അടുത്ത മഴയ്ക്ക് മുൻപേ കിണർ വൃത്തിയാക്കുകയെന്ന ലക്ഷ്യത്തിലാണ് പല വീട്ടുകാരും. എന്നാൽ മുൻകരുതലുകളില്ലാതെ വൃത്തിയാക്കാനിറങ്ങുന്നത് അപകടത്തിനും കാരണമാകുന്നു. അടുത്ത കാലത്തായി കിണർ വൃത്തിയാക്കാൻ ഇറങ്ങുന്ന ചിലർ അതിനുള്ളിൽ അകപ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നാൽ ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നവർ ശ്വാസംമുട്ടി അപകടത്തിൽ പ്പെടുകയോ ചിലപ്പോഴെങ്കിലും മരണം സംഭവിക്കുകയോ ചെയുമെന്നും അഗ്നിരക്ഷാസേന പറയുന്നു. അടുത്തിടെ അടൂർ അഗ്നിരക്ഷാസേന ഒട്ടേറെ ആളുകളെയാണ് കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയത്. കൃത്യമായ മുൻകരുതലോടെ കിണറ്റിൽ ഇറങ്ങിയാൽ ഒരു പരിധിവരെ അപകടം ഇല്ലാതാക്കാവുന്നതാണെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്.
വേണം മുൻകരുതലുകൾ
പരിചയമില്ലാത്തവർ കിണറ്റിൽ ഇറങ്ങുകയോ ഒറ്റയ്ക്കും ശരീരിക അസ്വസ്ഥതകൾ ഉള്ളപ്പോളും അപകടം തിരിച്ചറിഞ്ഞശേഷം വീണ്ടും ഇറങ്ങാൻ ശ്രമിക്കുകയും ചെയ്യരുത്, വെള്ളം തൊട്ടികൊണ്ട് കോരാതെ അനക്കമില്ലാതെ കിടക്കുന്ന കിണറുകളിൽ ഒരു മെഴുകുതിരി കത്തിച്ച് തൊട്ടിയിൽവെച്ച് ഇറക്കി ഓക്സിജൻ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക, കിണറ്റിലെ വെള്ളത്തിലേക്ക് തൊട്ടി ഇടിച്ചിറക്കി വെള്ളം കോരുകയും വെള്ളം കിണറ്റിലേക്ക് തളിക്കുകയും ചെയ്യുക, നല്ല ഇലകളുള്ള കമ്പുകൾ കിണറ്റിലേക്ക് കുറച്ചു സമയം ഇറക്കുകയും ഉയർത്തുകയും ചെയ്യുക. ഇതുവഴി ഓക്സിജൻ കിണറ്റിലേക്ക് ഇറങ്ങും, ഫാൻ ഇറക്കി വായുസഞ്ചാരം ഉണ്ടാക്കുകയോ ബ്ലോവർ ഉപയോഗിച്ച് വായു വലിച്ചുപുറത്തേക്ക് കളയുകയോ ചെയ്യുക, ഒരു കയറ് മുകളിൽനിന്ന് കെട്ടി ഇറക്കി അതിന്റെകൂടി സഹായത്തോടെ ഇറങ്ങുക, മദ്യപിച്ചോ മറ്റ് ലഹരികൾ ഉപയോഗിച്ചോ കിണറ്റിൽ ഇറങ്ങാതിരിക്കുക, അപകടം സംഭവിച്ചാൽ എത്രയും വേഗം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കണം. അടിയന്തിര സാഹചര്യങ്ങളിൽ 101 എന്ന നമ്പരിൽ ബന്ധപ്പെടാം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























