അടൂർ സെന്‍ട്രല്‍ വൈസ്മെൻ ക്ലബ് വാര്‍ഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സാമൂഹ്യ സേവന രംഗത്തും ആതുര മേഖലയിലും മാത്രം വൈസ്മെൻ പോലുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോരെന്നും ജെൻസി തലമുറയെക്കൂടി ക്ലബ്ബിലേക്ക് ആകർഷിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ജേക്കബ് വൈദ്യൻ പറഞ്ഞു. വാർഷിക സന്ദർശനത്തോടനുബന്ധിച്ച് അടൂർ സെന്‍ട്രല്‍ വൈസ്മെൻ ക്ലബ്ബില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് ജിനു കോശി അധ്യക്ഷത വഹിച്ചു. അഡ്വ.എബി തോമസ് മുഖ്യ സന്ദേശം നൽകി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്ലബ് പരിധിയില്‍ വിജയിച്ച നെസ്മൽ കാവിളായെയും അഡ്വ.ബിജു വർഗീസിനെയും യോഗത്തില്‍ ആദരിച്ചു. ക്ലബ് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റും റോഡിന്റെ നവീകരണവും ആവശ്യപ്പെട്ടുകൊണ്ടുള്ള  നിവേദനം ക്ലബ് ട്രഷറർ സാജൻ ജോർജ്ജ് അഡ്വ.ബിജു വർഗീസിന് നല്‍കി. ഡിസ്ട്രിക്റ്റ് സെക്രട്ടറി നിഷ എബി റിപ്പോർട്ട് അവതരിപ്പിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രസിഡന്റ് പ്രൊഫ. ജോൺ.എം.ജോർജ്ജ്  നിർവഹിച്ചു. മാത്യു മാതിരംപള്ളി, രാജൻ അനശ്വര, ബാബു ജോർജ്ജ്‌ എന്നിവര്‍ ആതുര സഹായ പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്തു. സെക്രട്ടറി ഡോക്ടർ ജോൺ മാത്യു, മിനി ജേക്കബ്, സിജോ ജോൺ, ജെയ്‌സൺ ജോണി, സജു ജോർജ്, സാം തോമസ്, സോഫിയ സാം, ഷൈനി റജി തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....