അടൂര്‍ : നഗരത്തിലെ ഇരട്ടപ്പാലം ഉദ്ഘാടനം, കണ്ണുംനട്ട് അടൂര്‍. ഈ മാസവും പാലം തുറക്കില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് ഒരുവര്‍ഷത്തിലേറെയായിട്ടും മറ്റുപണികള്‍ ഇഴയുകയാണ്. സീബ്രാലൈന്‍ ഉള്‍പ്പെടെ റോഡ് സുരക്ഷ അടയാളങ്ങള്‍ - ബോര്‍ഡുകള്‍, സ്ഥലനാമ – ദിശാസൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കല്‍, സെന്‍ട്രല്‍ ജങ്ഷനിലെയും വണ്‍വേ ആരംഭിക്കുന്ന ഭാഗത്തെയും ട്രാഫിക് ഐലന്‍ഡുകള്‍, സൗന്ദര്യവത്കരണ പദ്ധതികള്‍, പാലം പെയിന്റിങ് ബാക്കിയാണ്.
ഇതിനിടെ പൂട്ടുകട്ട പാകല്‍ തുടങ്ങി. 2018 ലാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരട്ടപ്പാലം പണി ആരംഭിച്ചത്. 11 കോടി ചെലവിട്ട പദ്ധതിയില്‍ പാലവും ടൗണ്‍ റോഡ് ടാറിങ് സൗന്ദര്യവത്കരണ പദ്ധതികളും ഉള്‍പ്പെടുന്നു. പാലം പണി പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷമെടുത്തു. അനുബന്ധ പണി പൂര്‍ത്തിയാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. സെന്‍ട്രല്‍ ജങ്ഷന് മുതല്‍ നെല്ലിമൂട്ടില്പടിവരെ പാത കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സെന്‍ട്രല്‍ ജങ്ഷന് മുതല്‍ നെല്ലിമൂട്ടില്പടിവരെ പാത കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.