അടൂർ ഗവ.എൽ.പി., യു.പി.സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾബസ് നന്നാക്കി

For full experience, Download our mobile application:
Get it on Google Play

അടൂർ : ഗവ.എൽ.പി., യു.പി.സ്കൂളിലെ കട്ടപ്പുറത്തായ സ്കൂൾബസ് നന്നാക്കി നിരത്തിലിറക്കാൻ തയ്യാറാകുന്നു. പൊളിഞ്ഞുകിടന്ന ബസിന്റെ അടിത്തട്ടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. പെയിന്റിങ്ങും കഴിഞ്ഞിട്ടുണ്ട്. ഇനി ജി.പി.എസ്. വെക്കാനുള്ള നടപടികൾ നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽതന്നെ ബസ് നിരത്തിലിറക്കാമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ. ബസിന്റെ അടിത്തറവരെ ഇളകി ഓടാതെ സ്കൂൾവളപ്പിൽതന്നെ ദിവസങ്ങളായി കിടക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാൻപോലും കാശില്ലാതെ സ്കൂൾമുറ്റത്ത് മഴയും വെയിലുമേറ്റ് കിടക്കുകയായിരുന്നു. ഒരു സ്വകാര്യവാഹനം വാടകയ്ക്ക് എടുത്താണ് കുട്ടികളെ കൊണ്ടുവരുന്നതും കൊണ്ടുവിടുന്നതും. ഇതിനുതന്നെ വലിയ തുകയാണ് രക്ഷിതാക്കൾ നൽകേണ്ടിവരുന്നത്. അടൂർ ജനമൈത്രി പോലീസ് സമിതിയംഗം എസ്. ഹർഷകുമാറും ഏഴംകുളം ജനമൈത്രി അംഗം നിസാർ റാവുത്തരും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രവാസി മലയാളി അടൂർ നടക്കാവിൽ വീട്ടിൽ ജിജി കോശിയാണ് ബസിന്റെ അറ്റകുറ്റപ്പണികൾക്കുള്ള സാമ്പത്തികസഹായം നൽകുന്നത്. 2016-ൽ ചിറ്റയം ഗോപകുമാർ എം.എൽ.എ. നൽകിയതാണ് സ്കൂൾ ബസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...