ക്വാറന്റൈന്‍ ലംഘനം ; പോലീസിന്റെ സഹായം തേടി പള്ളിക്കലിലെ ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

അടൂർ : പള്ളിക്കൽ പഞ്ചായത്ത് ഏഴാം വാർഡിൽ ക്വാറന്റൈന്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വിഭാഗം പോലീസിന്റെ സഹായം തേടി.

നിലവിൽ ഇവിടെ പതിനഞ്ചു പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർ ഇപ്പോൾ സ്വയം നിരീക്ഷണത്തിലാണ്. ആരോഗ്യ വിഭാഗം പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഇവർ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . കോവിഡ് വ്യാപന സാധ്യത പൂർണമായി ഒഴിവാക്കുന്നതിനാണ് പോലീസ് സഹായം തേടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് വ്യാപന സാധ്യത മുന്നിൽകണ്ട് വാർഡിലെ കണ്ടെയ്ൻമെന്റ്  സോണിന്റെ  കാലാവധി ദീർഘിപ്പിക്കണമെന്ന നിർദ്ദേശമാണ് ഉള്ളതെന്ന് പള്ളിക്കൽ ആരോഗ്യ വിഭാഗം പ്രവർത്തകർ പറയുന്നു . ക്വാറന്റൈനിൽ ഉള്ളവരുടെ പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് കർശന നിരീക്ഷണം നടത്തുന്നുണ്ട് . പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവം പരിശോധിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് . ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 12 പേർ അടങ്ങുന്ന സംഘമാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....