അടൂർ പറക്കോട് പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകിയ പദ്ധതി ; വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് ഭൂമി അനുവദിച്ചു നൽകിയ പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കോടതി കണ്ടെത്തി. ഒന്നാം പ്രതി മുൻ പറക്കോട് എ.സി ഡെവലപ്‌മെന്റ് ഓഫീസർ ജേക്കബ് ജോൺ, രണ്ടാംപ്രതി എസ്.സി പ്രമോട്ടറായ ജി.രാജേന്ദ്രൻ, മൂന്നാം പ്രതി അടൂർ നഗരസഭ കൗൺസിലർ എസ്.ഷാജഹാൻ എന്നിവരാണ് കുറ്റക്കാരാണെന്ന് എൻക്വയറി കമ്മീഷൻ ആൻഡ് സ്‌പെഷ്യൽ (വിജിലൻസ്) ജഡ്ജ് രാജകുമാര എം.വി കണ്ടെത്തിയത്. കേസിലെഒന്നും രണ്ടും പ്രതികൾക്ക് വിവിധ വകുപ്പുകളിലായി എട്ടുവർഷത്തെ കഠിനതടവും 50,000 രൂപ പിഴയും, മൂന്നാം പ്രതിക്ക് 11 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചു.

2010-11 കാലഘട്ടത്തിൽ അടൂർ പറക്കോട് ബ്ലോക്ക് പരിധിയിൽപ്പെട്ട ഭൂരഹിതരായ പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ട 39 ഗുണഭോക്താക്കൾക്ക് ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ 3 സെന്റ് സ്ഥലം വാസയോഗ്യമല്ലെന്നും ഇതുവഴി സർക്കാരിന് 88,810രൂപ സാമ്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് കണ്ടെത്തൽ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീഷ് ഹാജരായി. പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി പി.കെ ജഗദീഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ റാന്നി ഡിവൈ.എസ്.പി ആർ.ജയരാജാണ് അന്വേഷണം നടത്തി ഡിവൈ.എസ്.പി പി.ടി.രാധാകൃഷ്ണപിള്ളയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....