കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം : ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുമണ്‍ ഉടയന്‍കാവില്‍ കാറ്റിലും മഴയിലും തകര്‍ന്ന വീടുകളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബര്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ക്കു നാശം സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും നിരവധി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. എത്രയുംവേഗം അവയുടെ തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി പുന:സ്ഥാപിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐക്കാട് ഉദയകുമാര്‍, സൗമ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.

The post കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണം : ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.