പൊന്നല്ല … പൊന്നുതമ്പുരാനാണ് അടൂര്‍ ആര്‍.ഡി.ഒ ; വയല്‍ നികത്താന്‍ അനുമതി നല്‍കിയിട്ടില്ല – അനധികൃതമായി നികത്തിയവര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിട്ടില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍. വളരെ മാതൃകാപരമാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒന്നാകെ ഇദ്ദേഹത്തെ കണ്ടുപഠിച്ചാല്‍, ഇദ്ദേഹത്തിന്റെ കൃത്യനിര്‍വഹണരീതി അവലംബിച്ചാല്‍ കേരളം ചിലര്‍ക്കൊക്കെ പറുദീസയാകും എന്നകാര്യത്തില്‍ സംശയമില്ല. ഇദ്ദേഹത്തിന്റെ അധികാരപരിധിയില്‍ കഴിഞ്ഞ കുറേ നാളുകളായി വയല്‍ നികത്തല്‍ തകൃതിയായി നടക്കുകയാണ്. പരാതിക്കാര്‍ തുടര്‍ച്ചയായി മുറവിളി കൂട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. യാതൊരു അനുമതിയും ഇല്ലാതെയാണ് വ്യാപകമായി വയലുകള്‍ നികത്തുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും ഇദ്ദേഹത്തിന്റെ മേശമേല്‍ ഇരുന്ന് ഞെളിപിരി കൊള്ളുകയാണ്, പക്ഷെ പൊന്നുതമ്പുരാന്‍ ഇതൊന്നും കാണുന്നില്ല. കണ്ടമട്ട് കാണിക്കുന്നില്ല എന്നതാണ് ശരി. ഇക്കാര്യം ഇദ്ദേഹത്തിന്റെ  ഓഫീസ്  തുറന്നു സമ്മതിക്കുകയും അത് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തതാണ് ഏറെ വിചിത്രം. വിവരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ അനില്‍ കാറ്റാടിക്കലിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ അടൂര്‍ ആര്‍.ഡി.ഓയുടെ കസേരയുടെ മഹത്വം വ്യക്തമാണ്.

അനില്‍ കാറ്റാടിക്കല്‍ 2023 ഡിസംബര്‍ 23 നാണ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.  പത്തനംതിട്ട വില്ലേജിലെ 19386 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വേ 367/3A2, 367/3B2, 368/1-3-2 ല്‍പ്പെട്ട 18.36 ആര്‍ വയല്‍ GRN No. KL0192111042023 M GRN (23/9/2023) ഫയല്‍ നമ്പര്‍ 1068/2023 പ്രകാരം 28/9/2023 ല്‍ തരംമാറ്റി ആര്‍.ഡി.ഓ ഉത്തരവ് നല്‍കിയിരുന്നു. ഇതിനോട് ചേര്‍ന്നുകിടക്കുന്ന ഒരേക്കറോളം വയലും മദ്ധ്യത്തിലൂടെ ഒഴുകിയിരുന്ന തോടും പൂര്‍ണ്ണമായി മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും അനില്‍ വിവരാവകാശ അപേക്ഷയില്‍ പറയുന്നു. ഈ വയല്‍ മണ്ണിട്ട്‌ നികത്തുന്നതിനോ ഇപ്പോള്‍ രൂപമാറ്റം വരുത്തി നിയമവിധേയമാക്കിയ 18.36 ആര്‍ വയല്‍ മണ്ണിട്ട്‌ നികത്തുന്നതിനോ അടൂര്‍ ആര്‍.ഡി.ഓ അനുമതി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു അനില്‍ കാറ്റാടിക്കലിന്റെ ചോദ്യം.

വയല്‍ നികത്തുന്നതിന് നിയമപരമായ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അനധികൃതമായി വയല്‍ നികത്തിയതിനെതിരെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും അനുസരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ നടപടികളുടെ പകര്‍പ്പും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയലുകള്‍ മണ്ണിട്ട്‌ നികത്തി രൂപമാറ്റം വരുത്തുന്നതിന് അടൂര്‍ ആര്‍.ഡി.ഓ അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായി വയല്‍ നികത്തിയതിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഒരുകാര്യം വളരെ വ്യക്തമാണ്. ആര്‍ക്കും വയലുകള്‍ നികത്താം, തോടുകള്‍ കയ്യേറാം, ആരുടേയും അനുമതി വേണ്ട, ആരും നടപടിയെടുക്കാന്‍ വരില്ല. പാവപ്പെട്ടവന്‍ കൂരവെക്കാന്‍ അനുമതി ചോദിച്ചാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമവും പത്തിവിടര്‍ത്തി ആടുന്ന കേരളം – സുന്ദര കേരളം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...