അടൂർ-ശാസ്​താംകോട്ട സംസ്ഥാന പാത തകർച്ചയിൽ ; തിരിഞ്ഞു നോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

അടൂർ: അടുത്തിടെ നവീകരിച്ച അടൂർ-ശാസ്​താംകോട്ട സംസ്​ഥാന പാത തകർച്ചയിൽ. സംഭവം ശ്രദ്ധയിൽപ്പെടുത്തിയിട്ടും  അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പ്രദേശ വാസികളുടെ പരാതി. വെള്ളക്കുളങ്ങര കനാൻ നഗർ കഴിഞ്ഞ് നെല്ലിമൂട്ടിൽപടിയിലേക്ക് വരുന്ന ഭാഗത്ത് ഇടതു വശത്ത് കൊടുംവളവിലാണ് ടാറിങ് അവസാനിക്കുന്ന ഭാഗം ഇടിയുന്നത്.

കൊടുംവളവായതിനാൽ വാഹനങ്ങൾക്ക് റോഡ് തകർന്നത് അടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാകുക. കൂടുതൽ ടാറിങ് തകരാൻ സാധ്യതയുള്ളതിനാൽ അപകട സാദ്ധ്യത വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചവറ, കൊല്ലം എന്നിവിടങ്ങളിലേക്കും മണ്ണടിയിലേക്കുമുള്ള റോഡായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...