ഓൺലൈൻ മാധ്യമങ്ങൾ തുറന്നിടുന്നത് വലിയ സാധ്യതയെന്ന് അടൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചലച്ചിത്രങ്ങൾക്ക് ഓൺലൈൻ മാധ്യമങ്ങൾ തുറന്നിടുന്നത് വലിയ സാധ്യതയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്ര അക്കാദമി ഓൺലൈൻ വഴി നടത്തിയ തിരക്കഥ മത്സരത്തിൽ എഴുന്നൂറിലേറെ പേർ പങ്കെടുത്തു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ തിരക്കഥ രചനാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ വലിയൊരു പ്രചാരണ മാധ്യമമാണ്. അത് തുറന്നിടുന്ന സാധ്യത ഈ മത്സരം തന്നെ കാണിച്ചുതരുന്നു. ഗൗരവമായ തിരക്കഥാ പഠനമാണ് സംവിധായകനാകാനുള്ള പ്രാഥമിക യോഗ്യത. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സിനിമാ പഠന കേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നും അടൂർ പറഞ്ഞു. സംവിധായകൻ ശ്യാമ പ്രസാദ്, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി അജോയ് സി, നടൻ പ്രേംകുമാർ, എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മേളയിൽ ഒറ്റപ്പെടലുകളും അതിജീവനവും എന്ന വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...