അടൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രതിഭാ സംഗമവും ധനസഹായ വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ എല്ലാവർഷവും നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി സമുദായ അംഗങ്ങളോടുള്ള കരുതലും പ്രോത്സാഹനത്തിന്റെയും ഭാഗമായി പ്രതിഭാ സംഗമവും, മെറിറ്റ് സ്കോളർഷിപ്പ്‌ വിതരണവും നടത്തി. അടൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ ചെയർമാനും എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ മെമ്പറുമായ ഡോ. കെ ബി ജെഗദീഷ് അദ്ധ്യക്ഷം വഹിച്ചയോഗത്തിൽ സെക്രട്ടറി ജി അജിത്കുമാർ സ്വാഗതവും എൻ എസ് എസ് ഡയറക്ടർ ബോർഡ്‌ മെമ്പറും ചടയമംഗലം താലൂക്ക് യൂണിയൻ മെമ്പറുമായ അഡ്വ.. ചിതറ എസ് രാധാകൃഷ്ണൻ നായർ ഔദ്യോഗീക ചടങ്ങുകളുടെ ഉദ്ഘാടന കർമ്മവും നിർവ്വഹിച്ചു.

തുടർന്ന് യൂണിയനിലെ വിവിധ കരയോഗങ്ങളിൽ നിന്നും വിദ്യാഭ്യാസമേഖലയിലും, കലാ – കായിക മേഖലകളിലും, സംസ്ഥാന- ദേശീയ തലങ്ങളിൽ നേട്ടം കൈവരിച്ച പ്രതിഭകളെ അനുമോദിക്കുന്നതിനും, വിവിധ ധനസഹായ പദ്ധതികൾക്കായി ഏർപ്പെടുത്തിയ എൻ എസ് എസ് വിദ്യാഭ്യാസ ധനസഹായം, യൂണിയൻ സ്കോളർഷിപ്പുകൾ, മെറിറ്റ് സ്കോളർഷിപ്പുകളൾ, എന്റോവ്മെന്റുകൾ, ചികിത്സാ ധനസഹായങ്ങൾ, വിവാഹ ധനസഹായങ്ങൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. യൂണിയനിലെ വിവിധ കരയോഗം ഭാരവാഹികൾ, കരയോഗം അംഗങ്ങൾ, വനിതാ സമാജം – വനിതാ സ്വയം സഹായ സംഘം ഭാരവാഹികൾ, എം. എസ്. എസ്. എസ്. മേഖലാ കോ ഓർഡിനേറ്റർമാർ, വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ, രക്ഷ കർത്താക്കൾ, യൂണിയനിലെ എച്. ആർ, അദ്ധ്യാത്മീക കേന്ദ്രം, കിസ്സാൻ ക്ലബ്‌, ലീഗൽ സെൽ പ്രവർത്തകർ, പദ്മ കഫേ ചുമതലക്കരും പ്രവർത്തകരും ഉൾപ്പടെ ഉള്ളവർ പ്രൌഡഗംഭീരമായ സദസ്സിന് മിഴിവേകി.

യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി ആർ ദേവലാൽ, ശ്രീമതി. ഡി. സരസ്വതി അമ്മ, പ്രശാന്ത് പി കുമാർ, കെ ജി പ്രേംജിത്ത്, അഡ്വ പി ഹരി, ആർ സന്തോഷ്‌ കുമാർ, കൂടൽ ശ്രീകുമാർ, വേണുഗോപാലൻ പിള്ള, മാനപ്പള്ളിൽ ബി മോഹൻകുമാർ, എ എം അനിൽകുമാർ, എ ജി ശ്രീകുമാർ, വി സന്തോഷ്‌ എന്നിവർ ആശംസ അർപ്പിക്കുകയും എൻ എസ് എസ് ഇൻസ്‌പെക്ടർ വി പ്രശാന്ത് കുമാർ കൃതജ്ഞതയും അർപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...