പത്തനംതിട്ട : അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി കിഫ്ബി റോഡ് സര്‍വേ ആരംഭിച്ചു. സര്‍വേയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 117 കോടി രൂപാ ചെലവില്‍ 12 മീറ്റര്‍ വീതിയില്‍ 23 കിലോ മീറ്റര്‍ നീളത്തിലാണു റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി കൂട്ടുന്നതിനായി പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നിയോഗിച്ച സര്‍വേ ടീം അടൂരില്‍ നിന്ന് സര്‍വേ തുടങ്ങി. നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധര കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ പ്രസാദ്, കൗണ്‍സിലര്‍ ഷൈനി ജോസ്, ഏഴംകുളം നൗഷാദ്, കെ.ജി വാസുദേവന്‍, എസ്.അഖില്‍, ജില്ലാ സര്‍വേ സൂപ്രണ്ട് അനില്‍കുമാര്‍, ഹെഡ് സര്‍വേയര്‍മാരായ സുനില്‍ കുമാര്‍, ഷൈന്‍, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.
അടൂര്‍ – തുമ്പമണ്‍ – കോഴഞ്ചേരി റോഡ് 117 കോടി രൂപാ ചെലവില്‍ ; സര്‍വേ ആരംഭിച്ചു
RECENT NEWS
Advertisment