വടക്കടത്തുകാവ് : അടൂർ വടക്കടത്തുകാവ് ഓട്ടിസം ട്രെയിനിങ് കേന്ദ്രത്തിന് ചുറ്റുമതിലില്ല. റോഡരികിനോട് ചേർന്ന കേന്ദ്രത്തിനാണ് ഈ അവസ്ഥ. മതിൽ പണി ഉടൻ തുടങ്ങുമെന്ന് ഒട്ടേറെ തവണ ട്രെയിനിങ് കേന്ദ്രം അധികൃതരോട് ജില്ലാ പഞ്ചായത്ത് വാക്കുനൽകിയതാണ്. ഇതിന്റെ നടപടികൾ എല്ലാം പൂർത്തിയായതായും മതിൽ പണിയാൻ തയ്യാറായി ഒരു കാരാറുകാരൻ എത്തിയതായും ജില്ലാ പഞ്ചായത്ത് അധികൃതർ 2023 സെപ്റ്റംബറിൽ അറിയിച്ചിരുന്നു. പക്ഷേ നാളിതുവരെ നടപടി ഉണ്ടായില്ല. വടക്കടത്തുകാവ് ഓട്ടിസം ട്രെയിനിങ് സെൻററിന് മതിൽ കെട്ടാൻ രണ്ട് വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. കരാർ എടുക്കാൻ ആളില്ലാതെ കിടക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ പണിഞ്ഞ കരാറുകാർക്ക് ബില്ലുകൾ മാറി നൽകാത്തതിനാലാണ് മതിലുപണിയുടെ കരാർ എടുക്കാൻ മടിക്കുന്നതെന്നായിരുന്നു കരാറുകാർ അന്ന് പറഞ്ഞിരുന്നത്.
മതിലില്ലാത്തതു കാരണം ഓട്ടിസം കേന്ദ്രത്തിലെ അധ്യാപകർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന വടക്കടത്തുകാവ്-പറക്കോട് റോഡരികിലാണ് ഈ ട്രെയിനിങ് കേന്ദ്രം. മതിലില്ലാത്തതു കാരണം കണ്ണൊന്നു തെറ്റിയാൽ കുട്ടികൾ പുറത്തേക്ക് ഓടും എന്ന ഭയത്തിലാണ് അധ്യാപകർ. മതിലില്ലാത്തതു കാരണം കുട്ടികളെ എപ്പോഴും അകത്തിരുത്തേണ്ട സാഹചര്യവുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ അധികാരത്തിലുള്ള ഇവിടെ പഠനത്തോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയാണ് പ്രധാനമായും നടക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























