കൊല്‍ക്കത്തയില്‍ ദത്തെടുത്ത കുട്ടികളെ ദമ്പതികള്‍ ലൈംഗികമായി ചൂഷണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദത്തെടുത്ത കുട്ടികളെ ദമ്പതികള്‍ ലൈംഗികമായി ചൂഷണം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരങ്ങളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഗുരുഗ്രാമിലെ സെക്ടര്‍ 10ലെ താമസക്കാരായ നിതിന്‍ ശര്‍മ്മയ്ക്കും ഭാര്യയ്ക്കും എതിരെ പോലീസ് കേസെടുത്തു. രണ്ട് വയസുകാരിയായ പെണ്‍കുട്ടിയെയും നാല് വയസുകാരനായ ആണ്‍കുട്ടിയെയും ദമ്പതികള്‍ മൂന്ന് മാസത്തോളം പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.

മാര്‍ച്ച് 30 ന് ആണ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു സംഘടനയില്‍ നിന്ന് രണ്ട് കുട്ടികളെയും പ്രതികള്‍ ദത്തെടുത്തത്. ജൂലൈ 12ന് ഇവര്‍ കുട്ടികളെ കൊല്‍ക്കത്തയിലേക്ക് തിരിച്ചയച്ചു. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുന്നതിന് മുമ്പ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പീഡനം നടന്നതായി തെളിഞ്ഞതോടെ നവംബര്‍ 29 ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷനു വേണ്ടി ദീപക് സിന്‍ഹ പരാതി നല്‍കി. തുടര്‍ന്ന് കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ പോലീസ് കേസെടുക്കുകയായിരുന്നു.

സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് ഫയല്‍ ഗുരുഗ്രാം പോലീസിന് അയച്ചു. കൊല്‍ക്കത്ത പോലീസില്‍ നിന്ന് ചില വിവരങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ മുകേഷ് കുമാരി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (പീഡനം), 120-ബി (ക്രിമിനല്‍ ഗൂഢാലോചന), ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 എന്നിവ പ്രകാരമാണ് പ്രതികളായ ദമ്പതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേവപ്രശ്നവിധി : ദേവസ്വം ബോർഡ്‌ തീരുമാനം സ്വാഗതാർഹമെന്ന് തന്ത്രി മണ്ഡലം

0
തിരുവനന്തപുരം : ശബരിമല ദേവപ്രശ്നവിധി പഠിച്ച് നടപ്പാക്കുവാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...