സിനിമാ പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പതിക്കുന്നത് അനീതി ; ഷാജി പട്ടിക്കര

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിനിമാ പ്രചാരണത്തിനായി ഒട്ടിക്കുന്ന പോസ്റ്ററുകൾക്ക് മുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ പരസ്യങ്ങൾ പതിക്കുന്നതിനെതിരെ പ്രൊഡക്ഷൻ കൺട്രോളറും മലബാർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ഷാജി പട്ടിക്കര. ചെറിയ കാര്യമായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ വലിയൊരു അനീതിയും സിനിമാ മേഖലയ്ക്ക് ഭീമമായ സാമ്പത്തിക നഷ്ടവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേരളത്തിൽ എവിടെ നോക്കിയാലും സിനിമാ പോസ്റ്ററുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം പതിക്കുകയാണ്. ചെറിയ സ്ഥാപനങ്ങളുടെ ചെറുകിട പരസ്യം തന്നെയാണ്, പക്ഷേ അത് ഉണ്ടാക്കുന്ന പ്രതിസന്ധിയും സാമ്പത്തിക നഷ്ടവും വളരെ വലുതാണ്’, അദ്ദേഹം കുറിച്ചു.

‘ഒരു സിനിമാ പോസ്റ്റർ നഗരങ്ങളിലും ഗ്രാമങ്ങളിലും പതിക്കണമെങ്കിൽ വലിയ ചെലവാണ്. പ്രിന്റിങ് ചാർജ്, പോസ്റ്റർ പതിക്കാൻ വേണ്ടി വരുന്ന അനുബന്ധ ചെലവുകൾ വേറെ. അങ്ങനെ കണക്ക് നിരത്തി പറഞ്ഞാൽ ഒട്ടേറെ പണം മുടക്കിയാണ് പോസ്റ്ററുകൾ പതിക്കുന്നത്. എന്നാൽ ഉടനെ ആ പോസ്റ്ററുകളിൽ ഒരു മര്യാദയും കാണിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ പരസ്യം പതിക്കുകയാണ്’, അദ്ദേഹം കുറിച്ചു. ‘ഞാനൊരിക്കലും പരസ്യ സംവിധാനത്തോട് എതിരല്ല. അതെല്ലാം നന്നായി നടക്കട്ടെ. പക്ഷേ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധമാവരുത്’, ഷാജി പട്ടിക്കര വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...

ഒരു മാസം മുൻപ് വിവാഹം ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സിബി...

സംഭരണം പ്രതിസന്ധിയിൽ ; സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും

0
കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട്...

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് പുറത്തുവിട്ട മാധ്യമപ്രവർത്തകൻ സുപ്രീം കോടതിയെ സമീപിച്ചു

0
ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ...