ജയിലിനെ വേദിയാക്കി ; വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി ആർ.സുഗതൻ സത്യപ്രതിജ്ഞ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ. മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്. തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതി‍‍‍ജ്ഞ ചെയ്തു.

എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന് വിയ്യൂരിൽനിന്നും പുനഃസത്യപ്രതി‍‍‍ജ്ഞ ചെയ്യേണ്ടി വന്നത്. കാപ്പ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പോലീസ് ജൂൺ 9 നാണ് വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്. അതേസമയം തടവിൽ ഇളവു നൽകാൻ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ നടത്തിയ ശേഷ‌മുള്ള 6 മാസം നടത്തുന്ന കൗൺസിൽ യോഗങ്ങളിൽ സുഗതനു പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.

6 മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് സുഗതൻ കത്ത് നൽകിയിട്ടുണ്ട്. തക്കതായ കാരണമുണ്ടെങ്കിൽ മേയർക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതിനാൽ സുഗതന്റെ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...