വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ സത്വര നടപടി സ്വീകരിക്കണമെന്ന് അഡ്വ. ഇന്ദിര രവീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയോജനങ്ങളെ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന പരാതിയില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ (ആര്‍ഡിഒ) സത്വര നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷനംഗം. 2007ലെ വയോജന സംരക്ഷണ നിയമപ്രകാരം ഇത്തരത്തിലുള്ള പരാതികള്‍ തീര്‍പ്പാക്കേണ്ടത് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരുടെ ചുമതലയാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, അയല്‍പക്കക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതിയുടെ ഇടപെടലുണ്ടാകണം. കുടുംബഭദ്രത ഇല്ലാതാകുന്നതിന് മദ്യപാനവും ലഹരിയും കാരണമാകുന്നുവെന്നും വനിതാ കമ്മിഷനംഗം പറഞ്ഞു. സിറ്റിങ്ങില്‍ എട്ടുപരാതികള്‍ തീര്‍പ്പാക്കി. 72 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 80 പരാതികളാണ് പരിഗണിച്ചത്. അഡ്വ. സി.കെ. സുരേന്ദ്രന്‍, അഡ്വ. സി. ജോസ്, അഡ്വ. മീര രാധാകൃഷ്ണന്‍, അഡ്വ.ഷൈനി ഗോപി തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിശ്വകർമ്മ സർവീസ് സൊസൈറ്റി കോഴഞ്ചേരി താലൂക്ക് യൂണിയന്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

0
​കോഴഞ്ചേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

മുനമ്പം ഭൂമി പ്രശ്നം വീണ്ടും സജീവം ; വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര...

0
കൊച്ചി : മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ്...

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി ; വീഡിയോ കോൺഫറൻസ്...

0
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി പരിഗണിക്കുന്നത്...

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...