പുനലൂർ മൂവാറ്റുപുഴ റോഡ് പ്രവർത്തി അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ റോഡ് പ്രവർത്തി അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. കെ.എസ്.ടി.പിയുടെ റോഡ് പ്രവർത്തി മൂലം കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് വാട്ടർ അതോറിറ്റി- കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം എംഎൽഎയുടെ അധ്യക്ഷതയിൽവകയാർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ചേർന്നു.

കോന്നി- സെൻട്രൽ ജംഗ്ഷൻ- മാരൂർപാലം- ചിറ്റൂർ മുക്ക് – വകയാർ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകളിലെ ലീക്കുകൾ രണ്ടു ദിവസത്തിനകം പരിഹരിക്കും. റോഡ് പണി മൂലം കുടിവെള്ളം വിതരണം നിലച്ച വകയാർ കോട്ടയംമുക്ക് അരിവാപ്പുലം കൊല്ലൻപടി ഭാഗങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ കരാർ കമ്പനിക്ക് എംഎൽഎ നിർദേശം നൽകി. കുടിവെള്ളം എത്തിക്കേണ്ട പ്രദേശങ്ങളുടെ വിവരങ്ങൾ പഞ്ചായത്തുകൾ കെഎസ്ടി പിക്ക് നൽകുവാനും എംഎൽഎ നിർദ്ദേശിച്ചു.

കോട്ടയം മുക്കിൽ കെഐപി കനാലിൽ നിന്നും കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് റോഡിന് കുറുകെ പുനസ്ഥാപിക്കാൻ എംഎൽഎ നിർദ്ദേശിച്ചു. പ്രമാടം മല്ലശ്ശേരി ഭാഗത്ത് ഇനിയും പുനസ്ഥാപിക്കാനുള്ള കുടിവെള്ള കണക്ഷനുകൾ ഒരാഴ്ചയ്ക്കകം പുനസ്‌ഥാപിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. മല്ലശ്ശേരി ഭാഗത്ത് വാട്ടർ അതോറിറ്റി- കെ എസ് ടി പി കരാർ കമ്പനി സംയുക്ത പരിശോധന നടത്തും.

കൊന്നി റിപ്പബ്ലിക്കൻ സ്കൂൾ, വിശ്വഭാരതി റോഡ്, പോലീസ് കോർട്ടേഴ്സ് റോഡ്, ടി വി എം ജംഗ്ഷൻ റോഡ്, കുളത്തുങ്കൽ സ്കൂൾ റോഡ്, എംഎൽഎ പടി റോഡ്, കൊല്ലം പടി ഐപിസി ചർച്ച് റോഡ്, മ്ലാന്തടം ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് സുഗമമായി വാഹന യാത്ര ചെയ്യുന്നതിനായി നിർമ്മാണ പ്രവർത്തികൾ ജനുവരി 30ന് ഉള്ളിൽ പൂർത്തീകരിക്കുവാൻ എംഎൽഎ നിർദ്ദേശിച്ചു. വകയാർ സെന്റ് തോമസ് സ്കൂളിലേക്ക് പോകുന്നതിനുള്ള റോഡിൽ പുതിയതായി വീതിയുള്ള പാലം നിർമ്മിക്കുവാൻഎംഎൽഎ നിർദ്ദേശിച്ചു. വകയാർ വെള്ളാവൂർ പടി റോഡിൽ ക്വാറി വേസ്റ്റ് ഉപയോഗിച്ച് ഗതാഗതം സുഗമമാക്കുവാൻ എംഎൽഎ നിർദ്ദേശം നൽകി.

മണ്ണുമൂടി കിടക്കുന്ന ഓടയും കലുങ്കുകളും അടിയന്തരമായി മണ്ണും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കുവാനും എംഎൽഎ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. എം എൽ എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി സജി , കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പ വല്ലി, പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.നവനീത്, പഞ്ചായത്ത്‌ അംഗങ്ങളായ ആനി സാബു, ശ്രീലത , സിന്ധു സന്തോഷ്‌, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി ജി ആനന്ദൻ, എംപിയുടെ പ്രതിനിധി ഐവാൻ, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ മനു, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ തുളസീധരൻ, സുനിൽ, അസിസ്റ്റന്റ് എൻജിനീയർ സ്‌കറിയ, കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റോണി, അസിസ്റ്റന്റ് എൻജിനീയർ ഷൈബി,കരാർ കമ്പനി ഉദ്യോഗസ്‌ഥർ വ്യാപാരികൾ, തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...

വിയറ്റ്നാം ബോട്ട് ദുരന്തം : അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും ; മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ

0
ഫൂ ക്വോക്ക് : വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി...

വിയറ്റ്നാം ബോട്ട് ദുരന്തം : 15 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം ; അനുശോചിച്ച് പ്രധാനമന്ത്രി

0
വിയറ്റ്നാം : വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം 15 ഇന്ത്യൻ...