അള്ളിനെ തൊട്ടു കളിക്കണ്ട ; മന്ത്രി മുഹമ്മദ് റിയാസിനെ ​പരിഹസിച്ച്‌ അഡ്വ.ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവളത്ത് വിദേശിയെ പോലീസ് അധിക്ഷേപിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച്‌ അഡ്വ.ജയശങ്കര്‍. ലോക സംസ്കാരത്തിന് സഖാക്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അളള് എന്നും അതിനാല്‍ അളളിനെ കുറിച്ച്‌ മിണ്ടിപ്പോകരുതെന്നും അളളിനെ തളളിപ്പറയുന്നത് മാര്‍ക്സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

‘അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. 1969ല്‍ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോന്‍ ബദല്‍ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാര്‍ക്സിസ്റ്റു ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കില്‍ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയര്‍ പഞ്ചറാക്കാന്‍ അത്യുത്തമം. ലോക സംസ്കാരത്തിന് സഖാക്കള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അളള്. അളളിനെ തളളിപ്പറയുന്നത് മാര്‍ക്സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. മരുമകന്‍ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്’, അഡ്വ. ജയശങ്കര്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.

സംഭവം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച്‌ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ടൂറിസ്റ്റുകളോടുള്ള പോലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും സര്‍ക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങള്‍ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പ്രസ്താവനയെ ആണ് ജയശങ്കര്‍ പരിഹസിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...