Wednesday, July 2, 2025 1:04 pm

ഡൽഹി തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് കൈപ്പത്തിയില്‍ കുത്തിയാല്‍ ബി.ജെ.പി ജയിക്കും ; ജയശങ്കർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡൽഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ.ജയശങ്കർ രംഗത്ത്. ഡൽഹിയിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണെന്നും  അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപ്പെടുത്തിയാൽ ബി.ജെ.പി ജയിക്കുമെന്നും ജയശങ്കർ പറയുന്നു.  ചൂൽ അടയാളത്തിലാണ് ചെയ്യുന്നതെങ്കിൽ ആം ആദ്മി ഭരണം നിലനിർത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ദൽഹിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടാം തീയതി വോട്ടെടുപ്പ്; 11ന് വോട്ടെണ്ണൽ.  അഞ്ചു വർഷം അഴിമതിയില്ലാതെ ഭരിച്ചതിൻ്റെയും അധികാരം പരിമിതമായിരുന്നിട്ടും പരമാവധി ജനോപകാരപ്രദമായ പരിപാടികൾ നടപ്പാക്കിയതിൻ്റെയും ആത്മവിശ്വാസത്തോടെയാണ് അരവിന്ദ് കെജ്‌രിവാൾ. പൗരത്വ നിയമ ഭേദഗതിയും ജെഎൻയു- ജാമി അ  സമരങ്ങളും സൃഷ്ടിച്ച ബിജെപി വിരുദ്ധ വികാരവും ആം ആദ്മി പാർട്ടിയ്ക്ക് സഹായകമാകും.

2015ൽ ബിജെപി വിരുദ്ധ വോട്ടുകൾ മൊത്തം കിട്ടിയപ്പോൾ ആം ആദ്മി 70 ൽ 67 സീറ്റും നേടി. 2019ൽ അതേ വോട്ട് ബാങ്കിൽ നിന്ന് കോൺഗ്രസ് ഒരു പങ്ക് നേടിയപ്പോൾ ഏഴ് ലോക്‌സഭാ മണ്ഡലവും ബിജെപി കൊണ്ടുപോയി.  ചുരുക്കിപ്പറഞ്ഞാൽ, ജയാപജയങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസാണ്. അവരുടെ വോട്ട് കൈപ്പത്തി അടയാളത്തിൽ രേഖപെടുത്തിയാൽ ബിജെപി ജയിക്കും. ചൂൽ അടയാളത്തിൽ ചെയ്താൽ, ആം ആദ്മി ഭരണം നിലനിർത്തും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

0
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

0
കണ്ണൂർ : കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു....

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി...

0
പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...