കൊച്ചി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചതോടെ പിണറായി സര്‍ക്കാരിനെ പരിഹസിച്ച് ജെബി മേത്തര്‍ എം.പി. ‘തെറിച്ചത് പിണറായി സര്‍ക്കാരിന്റെ മിഡില്‍ സ്റ്റമ്പ്’ – ഇങ്ങനെയാണ് ജെബി മേത്തര്‍ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചത്. മിഡില്‍ സ്റ്റമ്പ് തെറിക്കുന്ന ഒരു ചിത്രവും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്റെ പരാമര്‍ശം ശരിയല്ലെന്നും ഇത്തരം കാര്യങ്ങള്‍ ചിന്തിച്ച് സംസാരിക്കണമെന്നും ശശി തരൂര്‍. ‘മന്ത്രിയാകുമ്പോള്‍ കുറച്ച് കൂടെ ഉത്തരവാദിത്തം ഉണ്ട്. ബ്രിട്ടീഷുകാരാണ് ഭരണഘടന എഴുതിയതെന്നത് മന്ത്രിയുടെ അറിവില്ലായ്മയാണ്. അറിവില്ലായ്മ രാഷ്ട്രീയത്തില്‍ ഒരു അയോഗ്യത അല്ല. സംഭവം നാക്കു പിഴ എന്ന് ലളിതമായി കാണേണ്ടതല്ല’- ശശി തരൂര്‍ പറഞ്ഞു.





























