മദ്യം മടുത്ത് സിന്തറ്റിക് മയക്കുമരുന്നിലേക്ക് ; വ്യതിചലിക്കുന്ന പുതുതലമുറ നാടിനും വീടിനും വെല്ലുവിളിയെന്ന് ജിതേഷ്ജി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ന്യൂ ജനറേഷനിലെ ലഹരി ഉപഭോക്താക്കളിൽ ഭൂരിഭാഗവും മദ്യത്തെ ഉപേക്ഷിച്ച് എംഡിഎംഎ പോലെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളിലേക്ക് തിരിയുന്നതായാണ് കാമ്പസുകളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് അഡ്വ: ജിതേഷ്ജി അഭിപ്രായപ്പെട്ടു. ബാറുകളിലെത്തുന്നവരിൽ ബഹു ഭൂരിപക്ഷവും മുപ്പത് വയസിന് മുകളിലോട്ടുള്ളവരാണെന്നും സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും തിരിച്ചറിവിന്റെയും നിശബ്ദ കൊലയാളിയായ മയക്കുമരുന്നിന്റെ വലയിൽ നിന്ന് പുതുതലമുറയെ രക്ഷിക്കണമെങ്കിൽ എക്സൈസ് വകുപ്പ് ന്യൂ ജനറേഷന്റെ മാറുന്ന ശീലങ്ങളെകുറിച്ചും അഭിരുചികളേക്കുറിച്ചും ആഴത്തിൽ പഠിച്ച് നിരന്തരം അപ്ഗ്രേയ്ഡ് ചെയ്യണമെന്നും ജിതേഷ്ജി പറഞ്ഞു. കേരള സംസ്ഥാന എക്സൈസ് വകുപ്പ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എസ്എസ്എൽസി/പ്ലസ് ടു മെറിറ്റ് അവാർഡ് ഇവന്റും ദേശീയ വിദ്യാഭ്യാസദിനാചാരണവും പത്തനംതിട്ട വൈഎംസിഎയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഇൻസ്റ്റഗ്രാമിൽ 20 മില്ല്യനിലധികം വ്യൂസ് നേടിയ മലയാളിയും വിഖ്യാത ബ്രയിൻ പവർ ട്രെയിനറുമായ ജിതേഷ്ജി.

പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(KSESA) ജില്ലാ പ്രസിഡന്റ് എസ് അജി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എൽസി/പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ വിഎ സലിം ഉപഹാരം നൽകി. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(KSESA) സംസ്ഥാന പ്രസിഡന്റ് ടി സജുകുമാർ വിശിഷ്ടാതിഥിയായിരുന്നു. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പിഡി പ്രസാദ്, വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ അഡ്വ ജോസ് കളീക്കൽ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാബു തോമസ്, കെഎസ്ഇഎസ്എ സംസ്ഥാന കൗൺസിലർ എൻ പ്രവീൺ, എക്സൈസ് എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് ആർഎസ് ഹരിഹരനുണ്ണി, കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി ജെയിംസ്, കെഎസ്ഇഎസ്എ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് മനോജ് എന്നിവർ പ്രസംഗിച്ചു . കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ അയൂബ് ഖാൻ സ്വാഗതവും ജില്ലാ ട്രഷറർ ബി സുഭാഷ് കുമാർ നന്ദിയും പറഞ്ഞു. വരയരങ്ങിലൂടെയും സചിത്രപ്രഭാഷണങ്ങളിലൂടെയും മയക്കുമരുന്നിനെതിരെ നിരന്തരപോരാട്ടം നടത്തുന്ന സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയെ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വിഎ സലിം, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി സജുകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച അധ്യാപകന് സസ്പെൻഷൻ ; രക്ഷിതാക്കൾ നൽകിയ പരാതിയിൽ സ്കൂളിന്‍റെ...

0
മലപ്പുറം: അധ്യാപകന്‍റെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ പൊട്ടിയ സംഭവത്തില്‍ അധ്യാപകനെ സസ്പെൻഡ്...

ക്ഷേത്രത്തിൽ പൂവേതെന്ന് തീരുമാനിക്കുന്നതും കോടതി, ഭക്തർക്ക് റോളില്ല ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി...

0
തൃശൂർ: കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ മുരളീധരൻ രം​ഗത്ത്. എല്ലാത്തിനും കോടതിയുടെ...

മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനം ; ഡിവൈഎഫ്ഐ പ്രവർത്തകനെ നിയമിച്ചതില്‍ പരാതി...

0
പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത്...

ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടി ; അറസ്റ്റ്

0
ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി...