പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ആശുപത്രി കെട്ടിടത്തിൽ ഓ. പി ബ്ലോക്ക്, ഫാർമസി, ലാബ്, ഡോക്ടർമാരുടെ കൺസൾട്ടിംഗ് റൂം നേഴ്സസ് സ്റ്റേഷൻ, രോഗികളുടെ കാത്തിരിപ്പ് ഏരിയ, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് ആണ് പ്രവർത്തിയുടെ നിർവഹണ ഏജൻസി.
പ്രമാടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആരോഗ്യ ഉപ കേന്ദ്രങ്ങളായ ഇളകൊള്ളൂർ, കോട്ടയംകര എന്നിവയ്ക്ക് 55 ലക്ഷം രൂപ വീതം മുൻപ് അനുവദിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നിർമ്മാണ പ്രവർത്തി വേഗത്തിൽ ടെൻഡർ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....