കോന്നി മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കരിയാട്ടം പുരസ്കാരം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഈ വർഷത്തെ കരിയാട്ടത്തിനോടനുബന്ധിച്ചു കോന്നി മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് കരിയാട്ടം പുരസ്കാരം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി ആനക്കൂട്ടിൽ വെച്ച് ചേർന്ന കരിയാട്ടം 2025ന്റെ സംഘാടകസമിതി എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മുതിർന്ന മാധ്യമപ്രവർത്തകൻ കെ ആർ കെ പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പേരൂർ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി എന്നിവരടങ്ങുന്ന സമിതി നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ പ്രവർത്തി മണ്ഡലത്തിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളവരിൽ നിന്നും കരിയാട്ടം പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കും.

2025 സെപ്റ്റംബർ 8 കോന്നി കരിയാട്ടം സമാപന യോഗത്തിൽ പുരസ്കാരം വിതരണം ചെയ്യും. 2025 ആഗസ്റ്റ് 30ന് കൊടിയേറുന്ന കരിയാട്ടം സെപ്റ്റംബർ എട്ടിന് സമാപിക്കും. കോന്നി ആനക്കൂട്ടിൽ ചേർന്ന സംഘാടകസമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംഘടക സമിതി വർക്കിംഗ് ചെയർമാൻ പി ജെ അജയകുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സംഘടക സമിതി കൺവീനർ ശ്യാംലാൽ, ഫോക്ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ. മോഹനൻ നായർ, മലയാലപ്പുഴ മോഹനൻ, കെ ആർ കെ പ്രദീപ്, അഡ്വ. പേരൂർ സുനിൽ, രാജു നെടുവപ്പുറം, വർഗീസ് ബേബി, സന്തോഷ് കൊല്ലമ്പടി, ബൈജു നരിയാപുരം, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...