കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു ഉന്നതികൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു ഉന്നതികൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മലയാലപ്പുഴ പഞ്ചായത്തിലെ വാഴവിള ഗാന്ധി സ്മാരക പട്ടിക ജാതി ഉന്നതിയും ചിറ്റാർ പഞ്ചായത്തിലെ കൊടുമുടി പട്ടിക വർഗ്ഗ ഉന്നതിക്കുമാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം വികസന പ്രവർത്തികൾക്ക് അനുവദിച്ചത്. വകുപ്പ് മന്ത്രി ഓ. ആർ. കേളുവിന്‌ എം എൽ എ നേരിട്ട് നൽകിയ നിവേദനത്തെ തുടർന്നാണ് പ്രവർത്തികൾക്ക് തുക അനുവദിച്ചത്.

ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വീടുകളുടെ പുനരുദ്ധാരണം, റോഡുകളുടെ നവീകരണം, സംരക്ഷണഭിത്തി നിർമ്മാണം തുടങ്ങിയ വിവിധ വികസന പ്രവർത്തികളാണ് പ്രവർത്തിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു പ്രവർത്തി വേഗത്തിൽ നടപ്പാക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...