അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകൻ : അഡ്വ. വർഗീസ് മാമൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അഡ്വ.മാമ്മൻ മത്തായി കർഷക വർഗ്ഗത്തിന്റെ രക്ഷകനായിരുന്നുവെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വ. വർഗീസ് മാമൻ പറഞ്ഞു. കേരള കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാമൻ മത്തായിയുടെ 22മത് ചരമവാർഷികം മേപ്രാലിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ലയുടെ മുൻ എംഎൽഎയും കേരള കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡണ്ടും കർഷകനേതാവുമായിരുന്ന മാമ്മൻ മത്തായി കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകരുടെ യഥാർത്ഥ രക്ഷകനായിരുന്നു. കർഷക ജനതയ്ക്ക് വേണ്ടി കേരള നിയമസഭയ്ക്ക് അകത്തും പുറത്തും മാമ്മൻ മത്തായി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ടും ഉന്നതാധികാര സമിതി അംഗവുമായ സാം ഈപ്പൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, നിയോജകമണ്ഡലം പ്രസിഡന്റ്‌ രാജു പുളിമ്പള്ളി, ഉന്നതാധികാര സമിതി അംഗങ്ങളായ ഷിബു പുതുക്കേരിൽ, ജോസ് പഴയിടം, ജനറൽ സെക്രട്ടറി സക്കറിയ കരുവേലി, ജേക്കബ് ചെറിയാൻ, ജോൺ എബ്രഹാം, രാജൻ കോലത്ത് അജു ഉമ്മൻ, വി ആർ രാജേഷ്, മാത്യു മുളമൂട്ടിൽ, ജോ ഇലിഞ്ഞുമൂട്ടിൽ, എബി വർഗീസ്, ജേക്കബ് ജോർജ് മനക്കൽ, ബിജു അലക്സ്, അഡ്വ. ജോർജി മാത്യൂസ്, ടോണി കുര്യൻ, ജിബിൻ സക്കറിയ, മാത്യൂസ് ചാലക്കുഴി, ഫിലിപ്പ് ജോർജ്, സജി കൂടാരത്തിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....