പത്തനംതിട്ട : എംസി റോഡില്‍ പന്നിക്കുഴി പാലത്തിന്റെ അപ്രോച്ച് റോഡ് അടിയന്തിരമായി ഉയര്‍ത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നു കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഇവിടെ സ്ഥിരമായി അപകടം സംഭവിക്കുന്നതിന് കാരണമാകുന്നത്.
അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്ന തിരുവല്ല ബൈപാസിലെ മല്ലപ്പള്ളി, ദീപാ ജംഗ്ഷനുകളില്‍ കാമറകള്‍ സ്ഥാപിക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ ബാക്കി പണികളുടെ ടെണ്ടര്‍ ഒരുമിച്ച് ചെയ്യണമെന്നും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായുള്ള തുക മുഴുവന്‍ ലഭ്യമാക്കി നല്‍കണമെന്ന ആവശ്യം പോലീസ് വകുപ്പ്തലത്തില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് നല്‍കണം. തിരുവല്ല നഗരത്തില്‍ സ്ഥാപിച്ചിരുന്ന തകര്‍ന്ന ഡിവൈഡറുകള്‍ പുനസ്ഥാപിക്കണം. ഡിവൈഡറുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളുടെ വരുമാനം ആര്‍ക്കാണ് പോകുന്നതെന്നതില്‍ അന്വേഷണം നടത്തണം.
ആനിക്കാട് പഞ്ചായത്തിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ നിയോഗിച്ച് മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തനം നടത്തണം. തിരുവല്ല സബ് ട്രഷറി നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്ന വിഷയത്തില്‍ നഗരസഭയും ട്രഷറി വകുപ്പും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരണം. കണ്ണശ സ്മാരക സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ബാക്കി വന്ന തുക നഷ്ടപ്പെടുത്താതെ സ്‌കൂളിലെ ഓഡിറ്റോറിയ നിര്‍മാണത്തിന് ഉപയോഗിക്കണം. ബൈപാസ് ആരംഭിക്കുന്ന മഴുവങ്ങാട് ജംഗ്ഷനില്‍ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് ഡ്രൈയിനേജ് തുറന്ന് വിടണമെന്നും നിരത്ത് വിഭാഗം പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്‍കി.
റോഡ് പണികളുടെ നിര്‍മ്മാണസാമഗ്രികള്‍ സ്ഥിരമായി ബഥനി റോഡില്‍ നിക്ഷേപിക്കുന്നത് മാറ്റണമെന്ന് പൊതുമരാമത്ത്, നഗരസഭാ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. പുറമറ്റം, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ റോഡ് പ്രവര്‍ത്തികളിലെ സേവിംഗ്‌സ് തുകയില്‍ നിന്ന് ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബൈറോഡുകള്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം നടത്തുന്നതരത്തില്‍ പ്രോപ്പോസല്‍ സര്‍ക്കാരിലേക്കു സമര്‍പ്പിക്കണമെന്ന് എംഎല്‍എ കെഎസ്ടിപിക്ക് നിര്‍ദേശം നല്‍കി.
അപകടത്തില്‍പെട്ട് മാറ്റി ഇട്ടിരിക്കുന്ന അടൂര്‍ താലൂക്ക് ആശുപത്രിയുടെ രണ്ട് ആംബുലന്‍സുകളും ഇറക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് എടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധി ഡി. സജി പറഞ്ഞു. കണ്ടം ചെയ്യാനായി അടൂര്‍ നഗരസഭയുടെ സ്ഥലത്ത് ഇട്ടിരിക്കുന്ന മൂന്ന് ആംബുലന്‍സുകളും അടിയന്തിരമായി കണ്ടം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലത്തിനോട് ആവശ്യപ്പെടണമെന്ന് ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ പറഞ്ഞു. ജില്ലയില്‍ ജല്‍ജീവന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കണം. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിഞ്ഞു കിടക്കുന്ന പ്രധാന അധ്യാപകര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ നികത്തണം. സ്‌കൂള്‍ പരിസരത്ത് ഭീഷണി ആയി നില്‍ക്കുന്ന ഉണങ്ങിയ മരങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളില്‍ കടുവയുടെ ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അതീവ പ്രാധാന്യം നല്‍കി നടപടി സ്വീകരിക്കണം.
മഴക്കെടുതി വരുന്നതിനാല്‍ ജില്ലയിലെ കര്‍ഷകരെ വിള ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തണം. കോട്ടങ്ങല്‍, മടുത്തുംചാല്‍ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കോഴഞ്ചേഴി ജില്ലാ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് അടിയന്തിര ചികില്‍സ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം.
കാരമല കുടിവെള്ള പദ്ധതിയില്‍ പമ്പിംഗ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാന്‍സ്‌ഫോര്‍മര്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കണം. എംസി റോഡ് കുരിശുകവല, മല്ലപ്പള്ളി വായ്പ്പൂര്‍ സെക്ഷനില്‍ എഴുമറ്റൂര്‍ ഭാഗങ്ങളില്‍ അപകടവസ്ഥയിലുള്ള ഇലക്ട്രിക് ലൈനുകളുടെ ടച്ചിംഗ് കെഎസ്ഇബി നീക്കം ചെയ്യണം. തിരുവല്ല, മല്ലപ്പള്ളി പ്രദേശത്ത് കൊവിഡ് കാലത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ പുനരാരംഭിച്ച് നിലവിലുള്ള ഷെഡ്യൂള്‍ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033