കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു ; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന്‍ ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍ കെ 83 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായ ഫുട്ബോള്‍ പരിശീലനം പ്രമാടം പഞ്ചായത്തില്‍ ശനിയാഴ്ച ആരംഭിച്ചു. അഡ്വ.കെയു ജനീഷ് കുമാര്‍ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഫുട്ബോള്‍ താരം സി. കെ. വിനീത് ആണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടുകൂടിയാണ് ഫുട്ബോള്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ദേശീയ ഫുട്ബോള്‍ താരങ്ങളായ റിനോ ആന്റോ, എന്‍.പി. പ്രദീപ്, അക്കാദമി ഡയറക്ടര്‍ അരുണ്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കും. പത്ത്മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനമാണ് പദ്ധതിയുടെ ലക്ഷ്യം. ആഴ്ചയില്‍ ആറു ദിവസമാണ് പരിശീലന ക്ലാസുകള്‍ നടക്കുന്നത്.

ഞായര്‍ ഒഴിച്ചുള്ള എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6 മണി വരെ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ പരിശീലനം നടക്കും. രണ്ടു ബാച്ചുകള്‍ ആയി തിരിച്ചായിരിക്കും പരിശീലന പരിപാടി. കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ക്ലാസുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും നൂറിലധികം കുട്ടികള്‍ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിശീലന സെലക്ഷന്‍ ക്യാമ്പില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനിത്ത്.എന്‍, പഞ്ചായത്ത് അംഗങ്ങളായ നിഷ മനോജ് ഹരികൃഷ്ണന്‍, മിനി, രാജി. സി ബാബു, ശ്രീകുമാര്‍, ഉയരെ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ആക്ലേത്ത്, കെ.ആര്‍. ജയന്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ ക്ലാസിലും ലൈബ്രറിയുമായി കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

0
കോന്നി: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യവുമായി എല്ലാ ക്ലാസിലും ലൈബ്രറി...

പെരുനാട്ടില്‍ വയോധികനെ ഹെൽമെറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

0
പെരുനാട്: സ്കൂട്ടറിൽ യാത്ര ചെയ്ത വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌...

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....