ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്ര രാജ്യത്തെ ഒന്നിപ്പിക്കുവാനുള്ള കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട ജന സമ്പര്‍ക്ക പരിപാടി : എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്വേഷ ശക്തികള്‍ക്കെതിരായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് ശേഷം ഭാരതത്തിലെ ജനങ്ങളെ ഒന്നിപ്പിക്കുവാന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തൊട്ടാകെ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം നസീര്‍ പറഞ്ഞു. ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍, കോണ്‍ഗ്രസ് 138 ചാലഞ്ച് എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ സമ്പത്ത് അദാനിയെപ്പോലെയുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുവന്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ തുറന്നുകാട്ടുവാന്‍ കൂടിയാണ് മാര്‍ച്ച് ഒന്നു മുതല്‍ നടത്തുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്രയിലൂട കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ജനാധിപത്യ പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ഏകാധിപത്യ പാര്‍ട്ടിയായ സി.പി.എമ്മില്‍ ഇതിലും വലിയ അഭിപ്രായ വ്യത്യാസങ്ങളും ശിക്ഷാ നടപടികളും ഉണ്ടെന്ന് എം.എം നസീര്‍ പറഞ്ഞു.
സജീവമായി സംഘടനാ രംഗത്ത് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി പ്ലീനറി സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസിലെ എല്ലാ തലങ്ങളിലുമുള്ള പുന:സംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലയുടെ ചുമതലകൂടി വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷ വഹിച്ചു.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മാത്യു കുളത്തിങ്കല്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ടി.കെ സാജു, തോപ്പില്‍ ഗോപകുമാര്‍, എബ്രഹാം മാത്യു പനച്ചിമൂട്ടില്‍, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍ സലാം, സുനില്‍ എസ് ലാല്‍, ജി. രഘുനാഥ്, സതീഷ് പണിക്കര്‍, ലാലു തോമസ്, ഹരികുമാര്‍ പൂതങ്കര, മാത്യു ചാമത്തില്‍, ജേക്കബ്. പി. ചെറിയാന്‍, ബിജിലി ജോസപ്, ജി. സതീഷ് ബാബു, വി.എ അഹമ്മദ് ഷാ, ഷാം കുരുവിള, വിനീത അനില്‍, ലാലി ജോണ്‍, എന്നിവര്‍ പ്രസംഗിച്ചു. നൂറ്റി മുപ്പത്തിയെട്ട് രൂപാ ചാലഞ്ച്, ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പദയാത്ര എന്നിവ വന്‍ വിജയമാക്കുവാന്‍ നേതൃത്വയോഗം തീരുമാനിച്ചു. ജില്ലയിലെ പത്ത് ബ്ലോക്ക് പ്രസിഡന്‍റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...