അന്യന്റെ ബലഹീനതയിൽ താങ്ങായി നിൽക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ദർശനമെന്ന് അഡ്വ. പ്രമോദ് നാരായൺ

For full experience, Download our mobile application:
Get it on Google Play

റാന്നി: അന്യന്റെ ബലഹീനതയിൽ താങ്ങായി നിൽക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ദർശനമെന്ന് അഡ്വ. പ്രമോദ് നാരായൺ പറഞ്ഞു. വെച്ചൂച്ചിറയിൽ സി. എസ്. ഐ.ജില്ലാ യുവജനസമ്മേളനം ക്യു ആർ കോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ക്രിസ്തീയ മാർഗ്ഗം മുറുകെപ്പിടിച്ചു സമൂഹത്തിനു മാതൃകയാകുവാൻ യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ചെയർമാൻ റവ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. മദ്ധ്യകേരള മഹായിടവക കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. വിജി വർഗീസ് ഈപ്പൻ ചിന്താവിഷയ അവതരണത്തിന് നേതൃത്വം നൽകി. യുവജന പ്രസ്ഥാനം വർക്കിംഗ്‌ പ്രസിഡന്റ്‌ അജോയ് സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ ഷൈൻ. റ്റി. മാത്യു, ഓർഗനൈസിങ് സെക്രട്ടറി റോണി ജോൺ ജേക്കബ്, റവ.നിർമ്മൽ ചെറിയാൻ, ജില്ലാ സെക്രട്ടറി ആൽഫിൻ. എം. റെജി, ഓർഗനൈസിങ് സെക്രട്ടറി ആൽബിൻ ജോൺ സാമുവൽ, സജോ സന്തോഷ്‌, സോഫി ആലിയ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ യുവജനപ്രസ്ഥാനം മുൻ മഹായിടവക വൈസ് പ്രസിഡന്റും യൂത്ത് ബോർഡ് സെക്രട്ടറിയുമായ സാബു പുല്ലാട്ടിനെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനത്തിൽ നടന്ന യുവജന സമ്മേളനം പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കപ്പെട്ടതിലൂടെ ശ്രദ്ധേയമായി.

പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായി ഒഴിവാക്കികൊണ്ട് തുണി സഞ്ചിയും വിത്ത് നിറച്ച പേപ്പർ പേനയും പാളയിൽ നിർമ്മിച്ച ഭക്ഷണപ്ലേറ്റും ഓല മേഞ്ഞ മുള വീടുകളും തുണിനിർമ്മിത ബാനറും പേപ്പർ ബാഡ്ജും പരിസ്ഥിതി സൗഹൃദ അലങ്കാരങ്ങളുമൊക്കെകൊണ്ട് സമ്മേളന നഗരിയെ യുവജന പ്രസ്ഥാനം പ്രവർത്തകർ വ്യത്യസ്തമാക്കി. ഭക്ഷണവിതരണത്തിന് പഴയ കാല ചായപ്പീടികയാണ് തയ്യാറാക്കിയത്. ഏറ്റവും കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ച ഇടവകയ്ക്കുള്ള ട്രോഫി കുമ്പളാംപൊയ്ക സെന്റ് ആൻഡ്രൂസ് യുവജനപ്രസ്ഥാനവും ഉപസഭതലത്തിൽ കണമല യുവജന പ്രസ്ഥാനവും കരസ്ഥമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...