അഫ്‌സാനയ്ക്ക് ജാമ്യം ; നാളെ ജയില്‍ മോചിതയാകും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്നു മൊഴി നല്‍കിയ അഫ്‌സാനയ്ക്ക് ജാമ്യം. നൗഷാദിനെ അതിനിടെ തൊടുപുഴയില്‍ നിന്നു കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന മൊഴി നല്‍കിയത്. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഫ്‌സാന നാളെ ജയില്‍ മോചിതയാകും. അഫ്‌സാന കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ ഇടുക്കി തൊമ്മന്‍കുത്തില്‍ നിന്നാണ് പോലീസ് ജീവനോടെ കണ്ടെത്തിയത്.

നൗഷാദിനെ താന്‍ കൊന്നു കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്സാന പറഞ്ഞതനുസരിച്ച് മൃതദേഹത്തിനായി പലയിടത്തും പോലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. ഭാര്യയുടെ ആള്‍ക്കാര്‍ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നും അതിനാല്‍ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നല്‍കിയ മൊഴി. അതിനിടെ ഭാര്യയ്‌ക്കൊപ്പം പോകാന്‍ താത്ര്യമില്ലെന്ന് നൗഷാദ് വ്യക്തമാക്കി. മര്‍ദനത്തില്‍ പരാതിയില്ലെന്നും മക്കളെ തിരികെ വേണമെന്നും നൗഷാദ് പറഞ്ഞു. അഫ്‌സനയ്‌ക്കെതിരെ എടുത്ത കേസില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...