പാലങ്ങള്‍ക്ക് താഴെ ടൂറിസം കേന്ദ്രങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ ; മുമ്പ് കാടുകയറിയതും പൂട്ടിക്കെട്ടിയതും ഓര്‍ത്തുവേണം പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പാലങ്ങള്‍ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി വകുപ്പുകള്‍ ഡിസൈന്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മ് റിയാസ് പ്രഖ്യാപനം. പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലം ഉപയോഗ പ്രദമാക്കുന്നതിന് ഇവിടങ്ങളില്‍ ഓപ്പണ്‍ ജിമ്മും ബാഡ്‌മിന്‍റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാരെന്നായിരുന്നു മന്ത്രി ഇതിനെ വിശദീകരിച്ചത്. ഇതുപ്രകാരം കേരളം ഒരു ടൂറിസ്‌റ്റ് സംസ്ഥാനമായി മാറണമെന്ന ഉദ്ദേശത്തോടു കൂടി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ എത്തുക കൊല്ലത്തും നെടുമ്പാശ്ശരിയിലുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ ടൂറിസം സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ മികച്ച ഒരു പദ്ധതി തന്നെയാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഭവനരഹിതര്‍ക്ക് അന്തി ഉറങ്ങാനുള്ള ആശ്രയകേന്ദ്രമായും മഴ നനയാതിരിക്കാന്‍ ഓടിക്കയറി നില്‍ക്കാനുള്ള ഒരു സ്ഥലമായി കാണുക എന്നതിലുപരി ആകര്‍ഷകമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുക എന്ന സര്‍ക്കാര്‍ ആശയം സ്വാഗതാര്‍ഹമാണ്. മാത്രമല്ല രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ആശയം ഉടലെടുക്കുന്നതെന്ന അഭിമാനം ഒപ്പവുമുണ്ട്. എല്ലാത്തിലുമുപരി പദ്ധതി വിജയം കണ്ടാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയാകും എന്നതില്‍ സംശയവുമില്ല.

എന്നാല്‍ അതിനൊപ്പം തന്നെ സര്‍ക്കാര്‍ നേരത്തെ തുടങ്ങി വെച്ച ഓപ്പണ്‍ ജിം ഉള്‍പ്പടെയുള്ളവയുടെ നിലവിലെ അവസ്ഥയെയും കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സുലഭമായി ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ഓപ്പണ്‍ ജിമ്മുകളാണ് പലയിടത്തും ഇപ്പോള്‍ കാടുകയറി ഉപയോഗശൂന്യമായിരിക്കുന്നത്. പല ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നു എന്നുമാത്രമല്ല ഇത്തരം ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് പരിക്ക് പറ്റിക്കേറ്റ അനുഭവങ്ങളുമുണ്ടായി. ഉപകരണങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുന്നതിന് പുറമെ ഇതൊന്നും പരിപാലിക്കാന്‍ ആളില്ല എന്ന വലിയ വസ്‌തുത കൂടി ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.

പദ്ധതികള്‍ തുടങ്ങി വെയ്‌ക്കാനുള്ള ശുഷ്‌കാന്തി സര്‍ക്കാരിനും വകുപ്പിനും മുന്നോട്ട് കൊണ്ടുപോകാന്‍ ഇല്ലെന്നതാണ് പ്രധാന പ്രശ്‌നം. പ്രഖ്യാപനങ്ങളും വാഗ്‌ദാനങ്ങളും നല്‍കുന്നതിലല്ല തുടങ്ങി വെച്ച പദ്ധതികള്‍ എങ്ങനെ നിലനിര്‍ത്താം എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്. കാക്കള്‍ക്ക് കാഷ്‌ടിക്കാനും കാടു കയറി നശിക്കാനും മാത്രമാണ് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് തുടങ്ങിവെയ്‌ക്കുന്ന പല പദ്ധതികളുമെന്നതും ചേര്‍ത്തുവായിക്കണം. ഇതിനൊപ്പം റോഡിലെ കുഴിയില്‍പ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ ഇന്ന് വലിയ ആശങ്കയ്ക്ക്  ഇടയായിരിക്കുകയാണ്.

ആലപ്പുഴയിലെ കുഴിയില്‍ വീണ് വഴിയാത്രികന്‍ മരിച്ചതടക്കം കേരള ജനതയെ ആശങ്കയിലാക്കുന്ന നിരവധി അപകടങ്ങള്‍ക്കും കാരണമായത് റോഡിലെ കുഴികള്‍ തന്നെയാണ് എന്നത് സംശയമില്ല. മാത്രമല്ല കേരളത്തിലെ റോഡിയിലെ കുഴിയില്‍ വീണ് പരിക്ക് പറ്റുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുകയാണ്. ഒരു മഴയില്‍ തകരുന്ന റോഡുകള്‍ക്കാണ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത് എന്നതും ഇതിനൊപ്പം തന്നെ എടുത്ത് പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ടൂറിസം മേഖലയില്‍ റോഡുകള്‍ക്കുള്ള പ്രാധാന്യവും കൂടി മനസിലാക്കി വേണം സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍. അങ്ങനെയെങ്കില്‍ മാത്രമെ പൊതുജനങ്ങളും വിനോദ സഞ്ചാരികളും ഹാപ്പിയാവുകയുള്ളു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷാൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറിൽ കുരുങ്ങി ; തൃശൂരിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

0
പുതുരുത്തി : സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക്...

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....